െഎ.െഎ.എഫ്.ടിയിൽ എം.ബി.എ ഇൻറർനാഷനൽ ബിസിനസ്; ഓൺലൈൻ അപേക്ഷ ഒക്ടോബർ 15നകം
text_fieldsകേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് (ഐ.ഐ.എഫ്.ടി) അതിെൻറ ഡൽഹി, കൊൽക്കത്ത കാമ്പസുകളിലായി 2022-24 വർഷം നടത്തുന്ന ഫുൾടൈം െറസിഡൻഷ്യൽ എം.ബി.എ ഇൻറർനാഷനൽ ബിസിനസ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ഓൺലൈനായി ഒക്ടോബർ 15നകം സമർപ്പിക്കണം. പ്രവേശന വിജ്ഞാപനം, ഇൻഫർമേഷൻ ബുള്ളറ്റിൻ https://iift.nta.nic.inൽനിന്ന് ഡൗൺലോഡ് ചെയ്യാം.
നാഷനൽ ടെസ്റ്റിങ് ഏജൻസി ഡിസംബർ അഞ്ചിന് ഞായറാഴ്ച രാവിലെ 10 മുതൽ 12 മണി വരെ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത എൻട്രൻസ് ടെസ്റ്റ്, ഗ്രൂപ്പ് ചർച്ച, റൈറ്റിങ് സ്കിൽസ് അസസ്െമൻറ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. മൾട്ടിപ്പിൾ ചോയ്സ് ഒബ്ജക്ടിവ് മാതൃകയിലുള്ള എൻട്രൻസ് ടെസ്റ്റിൽ റീഡിങ് കോംപ്രിഹെൻഷൻ ആൻഡ് വെർബൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റിവ് അനാലിസിസ്, ഡേറ്റ ഇൻറർപ്രട്ടേഷൻ ആൻഡ് ലോജിക്കൽ റീസണിങ്, പൊതുവിജ്ഞാനം എന്നിവയിൽ പ്രാവീണ്യമളക്കുന്ന ചോദ്യങ്ങളുണ്ടാവും. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് പരീക്ഷകേന്ദ്രങ്ങളാണ്. ടെസ്റ്റിൽ യോഗ്യത നേടുന്നവരുടെ ചുരുക്കപ്പട്ടിക തയാറാക്കി ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഡൽഹി, മുംബൈ മുതലായ കേന്ദ്രങ്ങളിൽ ഗ്രൂപ്പുചർച്ചയും ഇൻറർവ്യൂവും നടത്തി മെറിറ്റ് ലിസ്റ്റ് തയാറാക്കും.
ഏതെങ്കിലും ഡിസിപ്ലിനിൽ 50 ശതമാനം മാർക്കിൽ കുറയാതെ അംഗീകൃത ബാച്ചിലേഴ്സ് ബിരുദമെടുത്തവർക്കും ഫൈനൽ യോഗ്യതപരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. 2022 ഒക്ടോബർ ഏഴിനകം യോഗ്യത തെളിയിച്ചാൽ മതി. യോഗ്യതപരീക്ഷയിൽ എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 45 ശതമാനം മാർക്ക് മതി. പ്രായപരിധിയില്ല.
അപേക്ഷഫീസ് 2500 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/ട്രാൻസ്െജൻഡർ വിഭാഗങ്ങളിൽപെടുന്നവർക്ക് 1000 രൂപ മതി. ജി.എസ്.ടി കൂടി നൽകേണ്ടിവരും. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി ഒക്ടോബർ 15നകം സമർപ്പിക്കണം. https://iift.nta.nic.inൽ 'Applyonline' ബട്ടണിൽ ഇതിനുള്ള സൗകര്യമുണ്ട്. അപേക്ഷസമർപ്പണത്തിനുള്ള നിർദേശങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.