നാഷനൽ പവർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ എം.ബി.എ, പി.ജി ഡിപ്ലോമ പ്രവേശനം
text_fieldsനാഷനൽ പവർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ (എൻ.പി.ടി.ഐ) വിവിധ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. വിശദവിവരങ്ങളങ്ങിയ വിജ്ഞാപനം www.npti.gov.inൽ ലഭ്യമാണ്. എൻ.പി.ടി.ഐ ഫരീദാബാദിൽ നടത്തുന്ന എം.ബി.എ പവർ മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് ഓൺലൈനായി മേയ് 31വരെ അപേക്ഷ സ്വീകരിക്കും.
രജിസ്ട്രേഷൻ ഫീസ് 500 രൂപ. എൻജിനീയറിങ് ബിരുദക്കാർക്കാണ് അവസരം. ഫൈനൽ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. ഇൻസ്റ്റിറ്റ്യൂട്ട് ജൂൺ 11ന് സംഘടിപ്പിക്കുന്ന അഡ്മിഷൻ ടെസ്റ്റിൽ (നാറ്റ്-2023) അല്ലെങ്കിൽ IIM-കാറ്റ്/മാറ്റ്/എക്സാറ്റ്/സിമാറ്റ് യോഗ്യത നേടിയിരിക്കണം.
അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി ജൂലൈ നാലിന് ഗ്രൂപ് ചർച്ചയും വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷൻ. അഡ്മിഷൻ കൗൺസലിങ് ജൂലൈ 17ന് ഉണ്ടാവും. ആകെ 120 സീറ്റുകളിലാണ് പ്രവേശനം. രണ്ടു വർഷമാണ് പഠന കാലാവധി. വാർഷിക കോഴ്സ് ഫീസ് നാലു ലക്ഷം രൂപ.
എൻ.പി.ടി.ഐയുടെ മേഖല കേന്ദ്രങ്ങളിൽ പി.ജി ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനം നേടാം. ഫരീദാബാദ്, നാഗ്പുർ, നെയ് വേലി, ഷിവപുരി, ദുർഗാപുർ കേന്ദ്രങ്ങളിൽ പവർ പ്ലാന്റ് എൻജിനീയറിങ്ങിൽ പി.ജി ഡിപ്ലോമക്ക് 60 സീറ്റുകൾ വീതമുണ്ട് (ആകെ 300 സീറ്റുകൾ).
ബദാർപൂർ (ന്യൂഡൽഹി, ബംഗളൂരു, നെയ് വേലി, ആലപ്പുഴ (കേരളം), ഗുവാഹതി കേന്ദ്രങ്ങളിൽ റിന്യൂവബിൾ എനർജി ആൻഡ് ഗ്രിഡ് ഇന്റർഫേസ് ടെക്നോളജീസ് പി.ജി ഡിപ്ലോമ കോഴ്സിൽ ആകെ 280 സീറ്റുകൾ ലഭ്യമാണ്. എൻ.പി.ടി.ഐ നൻഗലിൽ ഹൈഡ്രോപവർ പ്ലാന്റ് എൻജിനീയറിങ് പി.ജി ഡിപ്ലോമക്ക് 60 സീറ്റുകളാണുള്ളത്.
യോഗ്യത: മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ പവർ എൻജിനീയറിങ് മുതലായ ബ്രാഞ്ചുകളിൽ 60 ശതമാനം മാർക്കിൽ കുറയാതെ ബി.ഇ/ബി.ടെക് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. രജിസ്ട്രേഷൻ ഫീസ് 500 രൂപ. നിർദേശാനുസരണം ഓൺലൈനായി ജൂലൈ 24വരെ അപേക്ഷിക്കാം.
എൻ.പി.ടി.ഐ ഫരീദാബാദ് യോഗ്യത പരീക്ഷയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ തയാറാക്കുന്ന പൊതു മെറിറ്റ് ലിസ്റ്റിൽനിന്നാണ് അഡ്മിഷൻ. പി.ജി ഡിപ്ലോമ കോഴ്സുകൾക്ക് 2,30,000 രൂപയാണ് ഫീസ്. എന്നാൽ, പി.ജി.ഡി.സി (ഹൈഡ്രോ) കോഴ്സിന് 1,75,000 രൂപ മതി. 18 ശതമാനം ജി.എസ്.ടി കൂടി നൽകേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾ www.npti.gov.inൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.