എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനം: അവസാന തീയതി നീട്ടി
text_fieldsതിരുവനന്തപുരം: 2023-24 അധ്യയനവർഷത്തെ ബി.ഡി.എസ് കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള അവസാന തീയതി 15 വരെ നീട്ടി മെഡിക്കൽ കൗൺസലിങ് കമ്മിറ്റി ഉത്തരവായി. ഡെന്റൽ കോളജുകളിൽ ഒഴിവുള്ള ബി.ഡി.എസ് സീറ്റുകൾ പ്രവേശന പരീക്ഷ കമീഷണർ നൽകിയ യോഗ്യതാ ലിസ്റ്റുകളിൽനിന്ന് കോളജുകൾക്ക് നികത്താം.
പ്രവേശനപരീക്ഷ കമീഷണർ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഉൾപ്പെട്ടവരും നിലവിൽ പ്രവേശനം ലഭിക്കാത്തവരുമായ വിദ്യാർഥികൾ 15ന് ഉച്ചക്ക് രണ്ടിനകം കോളജുകളിൽ ബന്ധപ്പെടണം. കൂടുതൽ വിവരം പ്രവേശനപരീക്ഷ കമീഷണറുടെ www.cee.kerala.gov.in ൽ. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.