എം.ബി.ബി.എസ് പ്രവേശനം കാത്തിരുന്നവർക്ക് നിരാശ
text_fieldsതിരുവനന്തപുരം: നാല് സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ പ്രവേശനാനുമതി സുപ് രീംകോടതി റദ്ദാക്കിയതോടെ എം.ബി.ബി.എസ് പ്രവേശനം കാത്തിരുന്ന 200ലേറെ വിദ്യാർഥികൾക്ക് നിരാശ. ഇൗ കോളജുകളിൽ അലോട്ട്മെൻറ് നേടിയ 482 പേരിൽ 200ലധികം പേരും മറ്റ് കോഴ്സുകളിൽ ചേരാതെ കാത്തിരിപ്പിലായിരുന്നു. 10 വിദ്യാർഥികൾ സുപ്രീംകോടതിയിലെ കേസിൽ കക്ഷി ചേർന്നിരുന്നു.
പ്രവേശനാനുമതി റദ്ദാക്കിയ സുപ്രീംകോടതി വിധിയോടെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 550 വിദ്യാർഥികളുടെ എം.ബി.ബി.എസ് പ്രവേശന വഴി അടഞ്ഞു. ഇത്തവണ 2775 കുട്ടികൾക്കാണ് പ്രവേശന പരീക്ഷ കമീഷണർ എം.ബി.ബി.എസ് അലോട്ട്മെൻറ് നൽകിയത്. നാല് കോളജുകളിലേക്ക് കൂടി പ്രവേശനാനുമതി ലഭിച്ചിരുന്നെങ്കിൽ 3325 പേർക്ക് മെഡിക്കൽ പഠനത്തിന് അവസരമുണ്ടാകുമായിരുന്നു. 1851 പേർക്കാണ് ബി.ഡി.എസ് കോഴ്സിേലക്ക് അലോട്ട്മെൻറ് നൽകിയത്.
തൊടുപുഴ അൽ അസ്ഹർ, ഡി.എം വയനാട്, ഒറ്റപ്പാലം പി.കെ. ദാസ്, വർക്കല എസ്.ആർ മെഡിക്കൽ കോളജുകളിലെ പ്രവേശനമാണ് സ്പോട്ട് അലോട്ട്മെൻറിെൻറ അവസാനഘട്ടത്തിൽ സെപ്റ്റംബർ അഞ്ചിന് സുപ്രീംകോടതി സ്റ്റേ ചെയ്തത്. സ്റ്റേ ഉത്തരവ് വന്നതോടെ അലോട്ട്മെൻറ് നിർത്തിവെച്ച് പ്രവേശന പരീക്ഷ കമീഷണർ സ്വീകരിച്ച നടപടി അന്തിമവിധി വന്നേപ്പാൾ സർക്കാറിന് തലവേദന ഒഴിവായി.
പ്രവേശനം സ്റ്റേ ചെയ്ത 550 സീറ്റ് ഒഴിവാക്കി അവശേഷിക്കുന്ന സീറ്റുകളിലേക്ക് പ്രവേശന നടപടി തുടരുകയായിരുന്നു. നാല് കോളജുകളിലെ 550 സീറ്റിൽ 482 എണ്ണത്തിലേക്ക് അലോട്ട്മെൻറ് പൂർത്തിയാക്കിയേപ്പാഴായിരുന്നു സുപ്രീംകോടതി സ്റ്റേ. ഇതോടെ ഇൗ കോളജുകളിൽ പ്രവേശനം നേടിയവർക്ക് ആദ്യം പ്രവേശനം നേടിയ കോളജുകളിലേക്കും കോഴ്സുകളിലേക്കും മടങ്ങുന്നതിനും സർക്കാർ അനുമതി നൽകി. എന്നാൽ, 200ൽ പരം വിദ്യാർഥികൾ കോടതി വിധി കാത്തിരുന്നു.
മതിയായ സൗകര്യമില്ലാത്തതിനെ തുടർന്നാണ് നാല് കോളജുകളിലെയും പ്രവേശനാനുമതി കേന്ദ്ര ആരോഗ്യമന്ത്രാലയം തടഞ്ഞത്. കോളജുകൾ ഹൈകോടതിയെ സമീപിച്ചപ്പോൾ ആദ്യ രണ്ട് അലോട്ട്മെൻറ് പൂർത്തിയായ ശേഷം നാല് കോളജുകളിലെ 550 എം.ബി.ബി.എസ് സീറ്റുകളിലേക്ക് പ്രവേശനാനുമതി നൽകി. നാല് കോളജുകളിലേക്കും പ്രവേശനം നടത്താൻ കോടതി നിർദേശം നൽകി.
ഇതോടെ ഇൗ കോളജുകളിലെ 550 സീറ്റുകൾ കൂടി പ്രവേശനത്തിന് ഉൾപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. ഹൈകോടതി വിധിക്കെതിരെ മെഡിക്കൽ കൗൺസിൽ സുപ്രീംകോടതിയെ സമീപിച്ചതോടെ നാല് കോളജുകളിലെയും പ്രവേശന നടപടി തടയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.