എം.ബി.ബി.എസ് മോപ്-അപ് കൗൺസലിങ്: ഓപ്ഷൻ രജിസ്ട്രേഷൻ ഡിസംബർ 16 വരെ
text_fieldsതിരുവനന്തപുരം: 2020-21 അധ്യയനവർഷത്തെ എം.ബി.ബി.എസ് കോഴ്സിെൻറ രണ്ടാംഘട്ട അലോട്ട്മെൻറ് നടപടിക്രമങ്ങൾ 16ന് പൂർത്തിയാകും. ഇതിനുശേഷം വരുന്ന ഒഴിവുള്ള സീറ്റുകൾ പ്രവേശന പരീക്ഷാ കമീഷണർ നടത്തുന്ന ഓൺലൈൻ മോപ്-അപ് കൗൺസലിങ്ങിലൂടെ നികത്തും. ഇതിലേക്ക് 16ന് രാവിലെ 10 വരെ ഓൺലൈൻ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം.
കേരള സ്റ്റേറ്റ് മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നിലവിൽ പ്രവേശന പരീക്ഷാ കമീഷണറുടെ മുൻ അലോട്ട്മെൻറുകൾ വഴി പ്രവേശനം ലഭിച്ചിട്ടുള്ളതും അല്ലാത്തതുമായ എല്ലാ വിദ്യാർഥികൾക്കും ഈ ഘട്ടത്തിൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യാവുന്നതാണ്. സർട്ടിഫിക്കറ്റ് വെരിഫിക്കേഷനായി തെരഞ്ഞെടുക്കപ്പെടുന്നവരുടെ വിവരങ്ങൾ പ്രവേശനപരീക്ഷാ കമീഷണറുടെ വെബ്സൈറ്റായ www.cee.kerala.gov.in ൽ 17ന് പ്രസിദ്ധീകരിക്കും.
മോപ് -അപ് അലോട്ട്മെൻറിനുശേഷവും ഒഴിവുകൾ വന്നാൽ അവ സ്ട്രേ വേക്കൻസികളായി പരിഗണിച്ച് മോപ് -അപ് റൗണ്ടിലെ ഓപ്ഷനുകളെ അടിസ്ഥാനമാക്കി അതത് കോളജുകളിൽ പിന്നീട് നികത്തും. അങ്ങനെ പരിഗണിക്കപ്പെടണമെങ്കിൽ താൽപര്യമുള്ള കോളേജുകളിൽ ഈ ഘട്ടത്തിൽതന്നെ നിർബന്ധമായും ഓപ്ഷൻ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഹെൽപ്ലൈൻ നമ്പർ: 0471-2525300
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.