കോവിഡ് പോരാളികളുടെ കുട്ടികൾക്ക് എം.ബി.ബി.എസ് സീറ്റുകൾ: അപേക്ഷ സമർപ്പിക്കാം
text_fieldsകോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ മരിച്ചവരുടെ കുട്ടികൾക്ക് (ചിൽഡ്രൻ ഓഫ് കോവിഡ് വാരിയേഴ്സ് ഡിസീസ്) എം.ബി.ബി.എസ് കോഴ്സിൽ കേന്ദ്ര പൂളിൽ നീക്കിവെച്ചിട്ടുള്ള അഞ്ച് സീറ്റുകളിലേക്ക് അപേക്ഷ/നോമിനേഷൻ സമർപ്പിക്കാം. മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി) വഴിയാണ് പ്രവേശനം.
അപേക്ഷ ഫോറവും വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനവും www.mcc.nic.in/ug counseling, www.nta.ac.in എന്നീ വെബ്സൈറ്റുകളിലുണ്ട്. നീറ്റ്-യു.ജി 2020ൽ യോഗ്യത നേടിയവരാകണം.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിനിടയിൽ മരിച്ച കമ്യൂണിറ്റി ഹെൽത്ത് വർക്കേഴ്സ്, സർക്കാർ/സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർ/വിരമിച്ചവർ വളൻറിയേഴ്സ് മുതലായ പൊതുജനാരോഗ്യ പ്രവർത്തകരെ കോവിഡ് വാരിയേഴ്സ്-ഡിസീസ്ഡ് നിർവചനത്തിൽപെടുത്തി അവരുടെ കുട്ടികളെയാണ് ഈ ആനുകൂല്യത്തിനായി പരിഗണിക്കപ്പെടുന്നത്. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.
ഇനി പറയുന്ന അഞ്ച് മെഡിക്കൽ കോളജുകളിലാണ് പ്രവേശനം. ലേഡിഹാൻഡിഞ്ച് മെഡിക്കൽ കോളജ് ന്യൂഡൽഹി (വനിതകൾക്കു മാത്രം), എം.ജി.എം.എസ് മെഡിക്കൽകോളജ്, വാർധ (മഹാരാഷ്ട്ര), എസ്.എസ്.സി.ബി മെഡിക്കൽ കോളജ് ജബൽപുർ (മധ്യപ്രദേശ്), ജെ.എൽ.എൻ മെഡിക്കൽ കോളജ് അജ്മീർ (രാജസ്ഥാൻ), ഗവൺമെൻറ് മെഡിക്കൽ കോളജ് (ഉത്തരഖണ്ഡ്). ഓരോ കോളജിലും ഓരോ സീറ്റ് വീതമാണുള്ളത്.
മുൻഗണനാക്രമത്തിൽ കോളജുകൾ തെരഞ്ഞെടുക്കാം. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.