വിദേശ എം.ബി.ബി.എസ് പഠനം: സൗജന്യ സെമിനാർ
text_fieldsകോഴിക്കോട്: വിദേശ എം.ബി.ബി.എസ് പഠനത്തിന്റെ സാധ്യതകൾ വിശദീകരിക്കുന്ന സെമിനാറുകൾ നാളെ മുതൽ വിവിധ ജില്ലകളിൽ നടക്കും. ഇനിഷ്യേറ്റിവ് ഫോർ ലേണിങ് മെഡിസിൻ (ഇൽമ്) ആണ് സെമിനാറുകൾ സംഘടിപ്പിക്കുന്നത്.
ആറിന് രാവിലെ ഒമ്പത് മണിക്ക് കൊല്ലം ഷാ ഇന്റർനാഷനൽ ഹോട്ടലിലും ഏഴിന് ആലുവ തോട്ടുമുക്കത്തുള്ള പാർക്ക് ആർക്കാഡിയ റെസിഡൻസിയിലും 10ന് കോഴിക്കോട് അൽഹിന്ദ് ടവറിലും 11ന് തലശ്ശേരി പാർക്കോ റെസിഡൻസിയിലുമാണ് സെമിനാർ സംഘടിപ്പിക്കുന്നത്. രാവിലെ ഒമ്പത് മണി മുതൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സർവകലാശാല പ്രതിനിധികളുമായും ഇൽമ് മാനേജ്മെന്റുമായും നേരിട്ട് സംവദിക്കാനുള്ള അവസരമുണ്ട്.
ഇന്ത്യയിൽനിന്നടക്കം പ്രശസ്തരായ മെഡിക്കൽ ഫാക്കൽറ്റികൾ ഉള്ള കിർഗിസ്താനിലെ അലാത്തോ ഇന്റർനാഷനൽ മെഡിക്കൽ സർവകലാശാല, ഉസ്ബെകിസ്താനിലെ ബുഖാര സ്റ്റേറ്റ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിലാണ് മലയാളി വിദ്യാർഥികൾക്ക് പഠിക്കാൻ അവസരമുള്ളത്.
ഇംഗ്ലീഷ് ഭാഷയിൽ പഠനം, അംഗീകൃത ബിരുദം, മലയാളി വാർഡൻമാരുടെ സേവനം, കേരളീയ ഭക്ഷണം, ധാർമിക അന്തരീക്ഷത്തിലുള്ള സ്ത്രീ സൗഹൃദ ഹോസ്റ്റൽ സൗകര്യങ്ങൾ എന്നിവ ലഭിക്കും.വിദ്യാർഥികൾക്ക് 8136860777, 8137860777 എന്നീ നമ്പറിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.