എം.ബി.ബി.എസ് ഹിന്ദിയിലും പഠിക്കാം അടൽ ബിഹാരി വാജ്പേയി വിശ്വവിദ്യാലയത്തിൽ
text_fieldsന്യൂഡൽഹി: മാതൃഭാഷകൾ പ്രോൽസാഹിപ്പിക്കണമെന്ന കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി(എൻ.ഇ.പി 2020) ഇനി ഹിന്ദിയിലും എം.ബി.ബി.എസ് പഠിപ്പിക്കും. ഛത്തീസ്ഗഢിലെ അടൽ ബിഹാരി വാജ്പേയി വിശ്വവിദ്യാലയത്തിലെ ആദ്യ സെമസ്റ്റർ വിദ്യാർഥികളെയാണ് ഹിന്ദിയിൽ എം.ബി.ബി.എസ് പഠിപ്പിക്കുക.
ഗുജറാത്തിൽ സാങ്കേതിക സർവകലാശാലക്ക് ശിലസ്ഥാപനം നടത്തവെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യം അറിയിച്ചത്. സാങ്കേതിക കോഴ്സുകൾ മാതൃഭാഷയിൽ പഠിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും അമിത് ഷാ പറഞ്ഞു. മാതൃഭാഷയിൽ പഠിപ്പിക്കുന്നതു മൂലം വിദ്യാർഥികൾക്ക് എളുപ്പം കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുമെന്നും അമിത് ഷാ സൂചിപ്പിച്ചു.
അതേസമയം, ഹിന്ദിയിൽ എം.ബി.ബി.എസ് പഠിപ്പിക്കുന്നത് അടൽ ബിഹാരി വാജ്പേയി വിശ്വവിദ്യാലയത്തിൽ മാത്രമായിരിക്കില്ല. ഭോപാലിലെ മാന്ധി മെഡിക്കൽ കോളജിലും ഹിന്ദിയിൽ എം.ബി.ബി.എസ് പഠിപ്പിക്കുമെന്ന് ഈ വർഷത്തെ റിപ്പബ്ലിക് പരിപാടിയിൽ, മധ്യപ്രദേശ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. പുതിയ ബാച്ചിലെ വിദ്യാർഥികൾക്കാണ് ഈ സൗകര്യം ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.