Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎം.ബി.ബി.എസ്/ബി.ഡി.എസ്...

എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകൾക്ക് അപേക്ഷിക്കാൻ അവസരം

text_fields
bookmark_border
doctor shortage
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: നി​ശ്ചി​ത സ​മ​യ​ത്തി​ന​കം പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ​ക്ക്​ എം.​ബി.​ബി.​എ​സ്, ബി.​ഡി.​എ​സ്​ ഉ​ൾ​പ്പെ​ടെ മെ​ഡി​ക്ക​ൽ/ അ​നു​​ബ​ന്ധ കോ​ഴ്​​സു​ക​ളി​ലേ​ക്കും ആ​ർ​ക്കി​ടെ​ക്​​ച​ർ (ബി.​ആ​ർ​ക്) കോ​ഴ്​​സു​ക​ളി​ലേ​ക്കും അ​പേ​ക്ഷി​ക്കാ​ൻ വീ​ണ്ടും അ​വ​സ​രം.

പു​തു​താ​യി അ​പേ​ക്ഷി​ക്കാ​നും കോ​ഴ്സ് കൂ​ട്ടി​ച്ചേ​ർ​ക്കാ​നും 26ന്​ ​വൈ​കീ​ട്ട്​ മൂ​ന്നു​വ​രെ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ സൗ​ക​ര്യ​മു​ണ്ടാ​കും. 'കീം' ​മു​ഖേ​ന എ​ൻ​ജി​നീ​യ​റി​ങ്, ആ​ർ​ക്കി​ടെ​ക്​​ച​ർ, ഫാ​ർ​മ​സി മെ​ഡി​ക്ക​ൽ/ മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ൾ എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും കോ​ഴ്​​സു​ക​ൾ​ക്ക്​ ഇ​തി​ന​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ​ക്ക്​ പു​തി​യ കോ​ഴ്​​സു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കാ​നും അ​വ​സ​ര​മു​ണ്ട്.

നേ​ര​ത്തേ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ൽ ഫാ​ർ​മ​സി (ബി.​ഫാം) കോ​ഴ്സ് തെ​ര​ഞ്ഞെ​ടു​ക്കാ​ൻ വി​ട്ടു​പോ​കു​ക​യും എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ പേ​പ്പ​ർ 1 എ​ഴു​തു​ക​യും ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മു​ള്ള പ​ക്ഷം ഫാ​ർ​മ​സി കോ​ഴ്സ് പ്ര​സ്തു​ത അ​പേ​ക്ഷ​യി​ൽ കൂ​ട്ടി​ച്ചേ​ർ​ക്കാ​നും അ​വ​സ​ര​മു​ണ്ട്.

ആ​ർ​ക്കി​ടെ​ക്ച​ർ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ കൗ​ൺ​സി​ൽ ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച​ർ ന​ട​ത്തി​യ 'നാ​റ്റ' പ​രീ​ക്ഷ​യെ​ഴു​തി യോ​ഗ്യ​ത നേ​ട​ണം.

മെ​ഡി​ക്ക​ൽ കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ എ​ൻ.​ടി.​എ ന​ട​ത്തി​യ നീ​റ്റ് യു.​ജി 2022 പ​രീ​ക്ഷ​യെ​ഴു​തി യോ​ഗ്യ​ത നേ​ട​ണം. വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റി​ലെ വി​ജ്ഞാ​പ​നം കാ​ണു​ക. ​ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ: 04712525300

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MBBS/BDS
News Summary - MBBS/BDS application
Next Story