എം.ബി.ബി.എസ്/ബി.ഡി.എസ് ഒന്നാംഘട്ട അലോട്ട്മെന്റായി; അഞ്ചിനകം പ്രവേശനം നേടണം
text_fieldsതിരുവനന്തപുരം: എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലെ സംസ്ഥാന േക്വാട്ട സീറ്റുകളിക്കേുളള ഒന്നാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് വിവരങ്ങൾ വിദ്യാർഥികളുടെ പേജിൽ ലഭ്യമാണ്. ഹോം പേജിൽ നിന്ന് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് നിർബന്ധമായും എടുക്കണം. പേര്, റോൾ നമ്പർ, അലോട്ട്മെന്റ് ലഭിച്ച കോളജ്, കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഹോം പേജിൽനിന്ന് അലോട്ട്മെന്റ് മെമ്മോയും ഡേറ്റ ഷീറ്റും പ്രിന്റ് എടുക്കാം. പ്രവേശനം നേടുന്ന സമയത്ത് ഡേറ്റ ഷീറ്റ്, അലോട്ട്മെന്റ് മെമ്മോ, പ്രോസ്പെക്ടസ് പ്രകാരമുളള രേഖകൾ എന്നിവ കോളജ് അധികാരികൾക്ക് മുന്നിൽ ഹാജരാക്കണം. ഫീസ് ഓൺലൈനായോ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫിസ് മുഖാന്തരമോ ഒടുക്കിയശേഷം അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ സെപ്റ്റംബർ അഞ്ചിന് വൈകീട്ട് നാലിനകം പ്രവേശനം നേടണം.
അലോട്ട്മെന്റ് ലഭിക്കുന്ന എസ്.സി/എസ്.ടി/ഒ.ഇ.സി/ മത്സ്യത്തൊഴിലാളികളുടെ മക്കൾ/ഒ.ഇ.സി ലഭ്യമായ ആനുകൂല്യങ്ങൾക്ക് അർഹമായ സമുദായത്തിൽപ്പെട്ട വിദ്യാർഥികൾ, ശ്രീചിത്രാഹോം, ജുവനൈൽ ഹോം, നിർഭയ ഹോം എന്നിവയിലെ വിദ്യാർഥികളും ടോക്കൺഫീസ് അടയ്ക്കേണ്ടതില്ല. എന്നാൽ, ഇത്തരം വിദ്യാർഥികൾ സ്വാശ്രയ കോളജുകളിലെ മൈനോറിറ്റി/ എൻ.ആർ.ഐ സീറ്റിൽ അലോട്ട്മെന്റ് ലഭിക്കുന്ന പക്ഷം അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ള പ്രകാരമുള്ള ഫീസ് അടയ്ക്കണം.
സ്വാശ്രയ മെഡിക്കൽ/ഡെന്റൽ കോളജുകളിലെ 2024-25 ലെ എം.ബി.ബി.എസ്/ബി.ഡി.എസ് ഫീസ് നിശ്ചയിച്ചിട്ടില്ലാത്തതിനാൽ സ്വാശ്രയ മെഡിക്കൽ/ഡെന്റൽ കോളജുകളിൽ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സിന് അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ 2023-24 വർഷത്തെ ഫീസ് താൽക്കാലികമായി അടയ്ക്കണം. പിന്നീട് നിശ്ചയിക്കുന്ന 2024-25 ലെ ഫീസ് പ്രകാരം അധികതുക അടയ്ക്കേണ്ടി വന്നാൽ തുക പിന്നീട് അടയ്ക്കണം. സ്വകാര്യ സ്വാശ്രയ മെഡിക്കൽ/ഡെന്റൽ കോളജുകളിലെ എം.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്സുകളിലേക്ക് എൻ.ആർ.ഐ േക്വാട്ടയിൽ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ളവരിൽ വിസയുടെ കാലാവധി സംബന്ധിച്ച് സ്പോൺസറിൽനിന്നു സാക്ഷ്യപത്രം സമർപ്പിച്ചവർ പ്രവേശന പരീക്ഷാ കമീഷണർ തീരുമാനിക്കുന്ന എം.ബി.ബി.എസ്/ ബി.ഡി.എസ് മുന്നാം ഘട്ട അലോട്ട്മെന്റിന്റെ ഓപ്ഷൻ സമർപ്പണത്തിന്റെ തീയതി അവസാനിക്കുന്നതിന് മുമ്പായി കാലാവധിയുളള വിസ/അക്നോളജ്മെന്റ് ഓൺലൈനായി അപ്ലോഡ് ചെയ്ത് ന്യൂനത പരിഹരിക്കണം.
നിശ്ചിത സമയത്തിനകം വിസ കാലാവധി സംബന്ധിച്ച് ന്യൂനത പരിഹരിക്കാത്തവരുടെ എൻ.ആർ.ഐ കാറ്റഗറിയും എൻ.ആർ.ഐ േക്വാട്ടയിൽ ലഭിച്ച അഡ്മിഷനും റദ്ദാകും. ഇത്തരം വിദ്യാർഥികളുടെ ഈ ഘട്ടത്തിലെ അലോട്ട്മെന്റ് താൽക്കാലികമായിരിക്കും. ഉത്തരവുകളുടെ അടിസ്ഥാനത്തിലും/കിർത്താഡ്സ് പരിശോധന പൂർത്തിയാകാത്തതിനാലും വിവിധ കാറ്റഗറികളിൽ താൽക്കാലികമായി ഇടം നേടിയവരുടെ ക്ലെയിമുകൾ / അലോട്ടുമെന്റുകൾ, അന്തിമ കോടതി വിധി /കിർത്താഡ്സ് പരിശോധനയുടെ അന്തിമ ഫലവും അടിസ്ഥാനമാക്കിയായിരിക്കും.
രണ്ടാം ഘട്ടം സംബന്ധിച്ച വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. രണ്ടാം ഘട്ട അലോട്ട്മെന്റിനു മുമ്പായി അലോട്ട്മെന്റ് അർഹതയുളള വിദ്യാർഥികൾക്ക് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും ഓപ്ഷൻ ക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്ത ഓപ്ഷൻ റദ്ദു ചെയ്യുന്നതിനും സൗകര്യം ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.