എം.സി.സി-മൂന്നാം റൗണ്ട് കൗൺസിലിങ്; നീറ്റ്-പി.ജി 2023ൽ സ്കോർ ലഭിക്കാത്തവർക്കും പങ്കെടുക്കാം
text_fieldsകേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം നീറ്റ്-പി.ജി 2023ൽ പൂജ്യം പെർസെൈന്റൽ വാങ്ങിയവർക്കും എം.സി.സി മെഡിക്കൽ പി.ജി മൂന്നാം റൗണ്ട്, സ്ട്രേ വേക്കൻസി റൗണ്ട് കൗൺസിലിങ്ങിൽ പങ്കെടുക്കാൻ അനുമതി നൽകിയ സാഹചര്യത്തിൽ www.mcc.admission.nic.in.ൽ സെപ്റ്റംബർ 22 മുതൽ 25 വരെ പുതിയ രജിസ്ട്രേഷൻ നടത്താം.
ഓൾ ഇന്ത്യ ക്വാട്ട, കേന്ദ്ര/കൽപിത സർവകലാശാലകൾ/സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ മെഡിക്കൽ പി.ജി പ്രവേശനത്തിനാണ് കൗൺസലിങ്. രജിസ്ട്രേഷൻ, ചോയിസ് ഫില്ലിങ്, ലോക്കിങ്, ഫീസ് പേയ്മെന്റ് അടക്കമുള്ള പ്രവേശന നടപടികളും മാർഗനിർദേശങ്ങളും www.mcc.nic.in./pg-media/counselingൽ പരിഷ്കരിച്ച നീറ്റ് പി.ജി (MD/MS/DNB/MDS) കൗൺസലിങ് 2023 ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.
നിർദേശാനസുരണം സെപ്റ്റംബർ 25 വരെ ഫീസ് അടച്ച് ചോയിസ് ഫില്ല് ചെയ്ത് ലോക്കിങ് നടത്തിയവരുടെ വിവരങ്ങൾ പരിശോധിച്ച് സെപ്റ്റംബർ 28ന് മൂന്നാം റൗണ്ട് അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തും. സെപ്റ്റംബർ 29നും ഒക്ടോബർ ആറിനും മധ്യേ അലോട്ട്മെന്റ് ലഭിച്ച കോളജിൽ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാം.
ഓൺലൈൻ സ്ട്രേ വേക്കൻസി റൗണ്ടിലേക്കുള്ള പുതിയ രജിസ്ട്രേഷന് ഒക്ടോബർ ഒമ്പത് മുതൽ 11 വരെ സൗകര്യം ലഭിക്കും. ഇതോടൊപ്പം ഫീസ് അടച്ച് ചോയിസ് ഫില്ലിങ്, ലോക്കിങ് നടപടികളും പൂർത്തിയാക്കാം. ഒക്ടോബർ 14ന് സീറ്റ് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിച്ച കോളജിൽ ഒക്ടോബർ 15 മുതൽ 20 വരെ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാവുന്നതാണ്. രജിസ്ട്രേഷൻ, ചോയിസ് ഫില്ലിങ്, അലോട്ട്മെന്റ് ഷെഡ്യൂളുകളും സമയക്രമങ്ങളും വെബ്സൈറ്റിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.