എം.ഡി/എം.എസ് പ്രവേശനത്തിന് നീറ്റ് പി.ജി ഒഴിവാക്കുന്നു
text_fieldsന്യൂഡൽഹി: മെഡിക്കൽ വിദ്യാർഥികൾക്ക് ഏറെ ആശ്വാസംപകരുന്ന പുതിയ നിർദേശവുമായി കേ ന്ദ്രം. മെഡിക്കൽ പി.ജി കോഴ്സുകളിൽ പ്രവേശനത്തിന് യോഗ്യത പരീക്ഷയായ നീറ്റ്-പി.ജി എടുത്തുകളഞ്ഞ് പകരം എം.ബി.ബി.എസ് അവസാന വർഷ പരീക്ഷ പരിഗണിച്ചാൽ മതിയെന്ന് കേന്ദ് ര ആരോഗ്യ മന്ത്രാലയം ശിപാർശ ചെയ്തു.
നീറ്റ്-പി.ജി യോഗ്യതകൂടി പരിഗണിച്ചായിരുന്നു ഇതുവരെയും എം.എസ്/എം.ഡി കോഴ്സുകളിൽ പ്രവേശനം. ഭേദഗതിയോടെയുള്ള പുതിയ കരട് നിർദേശം അടങ്ങിയ ദേശീയ മെഡിക്കൽ കമീഷെൻറ ബിൽ കേന്ദ്ര മന്ത്രിസഭയുടെ പരിഗണനക്ക് ഉടൻ അയക്കും. പ്രധാനമന്ത്രിയുടെ ഒാഫിസിെൻറ നിർദേശപ്രകാരമാണ് ഭേദഗതി െകാണ്ടുവരുന്നത്.
അതേസമയം, എയിംസ് പി.ജി കോഴ്സുകളിൽ പ്രത്യേക പ്രവേശനപരീക്ഷ പാസാകണമെന്ന നിയമം നിലനിൽക്കും. ഡി.എം/എം.സി.എച്ച് കോഴ്സുകൾക്ക് നീറ്റ് സൂപ്പർ സ്പെഷാലിറ്റി പരീക്ഷയും ഉപേക്ഷിക്കില്ല.
രാജ്യത്ത് 480 മെഡിക്കൽ കോളജുകളിലായി 80,000 വിദ്യാർഥികളാണ് ഒാരോ വർഷവും എം.ബി.ബി.എസ് കോഴ്സുകളിൽ പ്രവേശനം നേടുന്നത്. 50,000 മെഡിക്കൽ പി.ജി സീറ്റുകൾക്കായി ഒന്നര ലക്ഷം വിദ്യാർഥികൾ പ്രവേശന പരീക്ഷകൾക്ക് ഹാജരാകുന്നുണ്ട്. 2017ലാണ് ദേശീയ മെഡിക്കൽ കൗൺസിൽ ബിൽ പാർലമെൻറിെൻറ പരിഗണനക്കെത്തുന്നത്. 16ാം ലോക്സഭ പിരിച്ചുവിട്ടതോെട ബിൽ അസാധുവായി. ഇത് പാസാകുന്നതോടെ 1956ലെ മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ നിയമം റദ്ദാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.