സെൻട്രൽ ടൂൾ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ മെക്കാനിക്കൽ എൻജിനീയറിങിൽ പി.ജി
text_fieldsകേന്ദ്രസർക്കാർ ആഭിമുഖ്യത്തിലുള്ള ഹൈദരാബാദിലെ (ബാലനഗർ) സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടൂൾ ഡിസൈൻ ഇക്കൊല്ലം നടത്തുന്ന മാസ്റ്റർ ഒാഫ് എൻജിനീയറിങ് (എം.ഇ) മെക്കാനിക്കൽ CAD/CAM ടൂൾ ഡിസൈൻ, ഡിസൈൻ ഫോർ മാനുഫാക്ചർ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ പിഴ കൂടാതെ ജൂൺ 10വരെയും 500 രൂപ പിഴയോെട ജൂൺ 20വരെയും സ്വീകരിക്കും. ജൂലൈ രണ്ടിന് നടത്തുന്ന എൻട്രൻസ് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. ഉസ്മാനിയ യൂനിവേഴ്സിറ്റിയുമായി സഹകരിച്ചാണ് കോഴ്സുകൾ നടത്തുന്നത്. ഒന്നിടവിട്ട തീയതികളിൽ വാഴ്സിറ്റിയുടെ എൻജിനീയറിങ് കോളജിലും ക്ലാസുകൾ നടത്തും. മികച്ച പഠനസൗകര്യങ്ങളാണ് വാഴ്സിറ്റി കോളജിലും സെൻട്രൽ ടൂൾ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിലുമുള്ളത്. നാലുസെമസ്റ്ററുകളായി രണ്ടുവർഷമാണ് പഠന കാലാവധി.
യോഗ്യത: മെക്കാനിക്കൽ/പ്രൊഡക്ഷൻ/മെക്കാട്രോണിക്സ്/ഒാേട്ടാമൊബൈൽ/എയ്റോനോട്ടിക്കൽ എൻജിനീയറിങ്ങിൽ 55 ശതമാനം മാർക്കിൽ കുറയാതെ അംഗീകൃത ബി.ഇ/ബി.ടെക് ബിരുദമെടുത്തവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. എന്നാൽ, 45 വയസ്സിന് താഴെയുള്ളവർക്ക് മുൻഗണനയുണ്ട്. സ്പോൺസേഡ് വിഭാഗത്തിൽെപടുന്ന അപേക്ഷകർക്ക് രണ്ടുവർഷത്തെ ഫുൾടൈം പ്രഫഷനൽ വർക്ക് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. അപേക്ഷ ഫീസ് 800 രൂപ. എസ്.സി/എസ്.ടിക്കാർക്ക് 400 രൂപ മതി. ഭിന്നശേഷിക്കാരെ അപേക്ഷ ഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷഫോറവും വിശദവിവരങ്ങളും http://www.citdindia.org/ നിന്ന് ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം The Director (Trg), Central Institute of Tool Design (CITD), Balanager, Hyderabad -500 037 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷാഫീസ് Principal Director, CITD, Hyderabadൽ മാറ്റാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. അപേക്ഷിക്കേണ്ട രീതി പ്രോസ്പെക്ടസിലുണ്ട്.
എൻട്രൻസ് പരീക്ഷ ഹൈദരാബാദിൽ ജൂലൈ രണ്ടിന് നടത്തും. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. കോഴ്സ് ഫീസ് സെമസ്റ്റർ ഒാരോന്നിനും 41,000 രൂപ വീതമാണ്. സ്പോൺസേഡ് വിഭാഗത്തിൽെപടുന്നവർ 51,000 രൂപ വീതം നൽകണം. അഖിലേന്ത്യ സാേങ്കതികവിദ്യാഭ്യാസ കൗൺസിലിെൻറ അനുമതിയോടെയാണ് കോഴ്സുകൾ നടത്തുന്നത്. ആഗസ്റ്റിൽ ക്ലാസുകൾ ആരംഭിക്കും.
എം.ഇ മെക്കാനിക്കൽ CAD-CAM (32 സീറ്റുകൾ), എം.ഇ ടൂൾ ഡിസൈൻ (32) എം.ഇ ഡിസൈൻ ഫോർ മാനുഫാക്ചർ(32) എന്നിങ്ങനെയാണ് സീറ്റുകൾ. പട്ടികജാതി/വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും സീറ്റുകളിൽ ചട്ടപ്രകാരം സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. വിജയകരമായി മാസ്റ്റർ ഒാഫ് എൻജിനീയറിങ് പരീക്ഷകൾ പൂർത്തിയാക്കുന്നവർക്ക് ഉസ്മാനിയ സർവകലാശാലയാണ് ബിരുദം സമ്മാനിക്കുക. കൂടുതൽ വിവരങ്ങൾ http://www.citdindia.org/ വെബ്സൈറ്റിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.