മീഡിയവൺ അക്കാദമി ജേണലിസം, ഫിലിം മേക്കിങ് കോഴ്സുകൾ
text_fieldsകോഴിക്കോട്: മീഡിയവൺ അക്കാദമി ഓഫ് കമ്യൂണിക്കേഷനിൽ കൺവർജൻസ് ജേണലിസം, ഫിലിം മേക്കിങ് ആൻഡ് വിഡിയോ പ്രൊഡക്ഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരുവർഷം ദൈർഘ്യമുള്ള കോഴ്സുകൾക്ക് സർവകലാശാല ബിരുദമാണ് യോഗ്യത.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയടങ്ങുന്ന ജോയന്റ് എൻട്രൻസ് ടെസ്റ്റ് വഴിയാകും പ്രവേശനം. കൺവർജൻസ് ജേണലിസത്തിൽ അച്ചടി, ടെലിവിഷൻ, ന്യൂമീഡിയ, കണ്ടന്റ് റൈറ്റിങ് എന്നിവയിലാകും പഠനം. ഫിലിം മേക്കിങ് ആൻഡ് വിഡിയോ പ്രൊഡക്ഷൻ കോഴ്സിൽ തിരക്കഥാരചന, സിനിമാറ്റോഗ്രഫി, ലൈറ്റിങ്, വിഷ്വൽ എഡിറ്റിങ് എന്നിവയിൽ സിനിമമേഖലയിൽനിന്നുള്ള വിദഗ്ധരുടെ ക്ലാസുകളുണ്ടാകും. നൂതന സാങ്കേതിക സംവിധാനങ്ങൾക്കൊപ്പം മീഡിയവൺ ചാനലിന്റെയും, മാധ്യമം ദിനപത്രത്തിന്റെയും പശ്ചാത്തല സൗകര്യങ്ങളും, ഇവിടത്തെ പരിചയസമ്പന്നരായ മാധ്യമപ്രവർത്തകരും, സാങ്കേതിക വിദഗ്ധരും ടി.വി പ്രഫഷനലുകളും നൽകുന്ന പ്രായോഗിക പരിശീലനങ്ങളുമാണ് മീഡിയവൺ അക്കാദമിയുടെ പ്രത്യേകത. മീഡിയവണ്ണിലും മാധ്യമത്തിലും ഓൺ-ദ-ജോബ് പരിശീലനവും അക്കാദമി നൽകുന്നു.
നാഷനൽ സ്കിൽ ഡെവലപ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകൃത പരിശീലന സ്ഥാപനം കൂടിയാണ് മീഡിയവൺ അക്കാദമി. വിശദവിവരങ്ങൾക്ക്: മീഡിയവൺ അക്കാദമി ഓഫ് കമ്യൂണിക്കേഷൻ, വെള്ളിപറമ്പ് പി.ഒ, കോഴിക്കോട് - 673008, ഫോൺ: 8943347460, 8943347400, 0495 - 2359455.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.