മെഡിക്കൽ/എൻജിനീയറിങ് പ്രവേശനം:ഒാൺലൈൻ അപേക്ഷ ഇന്നുമുതൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ്/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ/ മെ ഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനത്തിന് ശനിയാഴ്ച ഉച്ച മുതൽ www.cee.kerala.gov.in വഴി ഒാൺലൈൻ അ പേക്ഷ സമർപ്പിക്കാം. ഫെബ്രുവരി 25ന് വൈകീട്ട് അഞ്ചിനു മുമ്പ് അപേക്ഷ സമർപ്പണം പൂർത്ത ിയാക്കണം. അപേക്ഷയോടൊപ്പം ആറു മാസത്തിനകം എടുത്ത ഫോേട്ടാ, ഒപ്പ്, ജനന തീയതി രേഖ, നേറ്റിവിറ്റി രേഖ എന്നിവയും ഇൗ സമയത്തിനകം അപ്ലോഡ് ചെയ്യണം.
യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ അപ്ലോഡ് ചെയ്യാൻ ഫെബ്രുവരി 29ന് വൈകീട്ട് അഞ്ചു വരെ സമയമുണ്ട്. അപേക്ഷയും അനുബന്ധ രേഖകളും തപാലിൽ അയക്കേണ്ട. ഏതെങ്കിലും ഒരു കോഴ്സിനോ/ എല്ലാ കോഴ്സുകളിലേക്കുമോ ഉള്ള പ്രവേശനത്തിന് ഒരു അപേക്ഷ മതി. മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റിന് അപേക്ഷിച്ചവർ കേരളത്തിലെ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നെങ്കിൽ നിർബന്ധമായും പ്രവേശന പരീക്ഷാ കമീഷണർക്ക് (കീം 2020) ഒാൺലൈൻ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫീസ്: എൻജിനീയറിങ് മാത്രം/ ബി.ഫാം മാത്രം/ രണ്ടും കൂടി ജനറൽ വിഭാഗത്തിന് ഫീസ് 700 രൂപ, എസ്.സി വിഭാഗത്തിന് 300 .
ആർക്കിടെക്ചർ മാത്രം/ മെഡിക്കൽ ആൻഡ് അനുബന്ധം മാത്രം/ രണ്ടും കൂടി ജനറൽ വിഭാഗത്തിന് 500. എസ്.സി 200. എൻജിനീയറിങ്/ ബി.ഫാം/ ആർക്കിടെക്ചർ/ മെഡിക്കൽ ആൻഡ് അനുബന്ധ കോഴ്സുകൾ എന്നിവക്ക് ഒന്നിച്ച് അപേക്ഷിക്കാൻ ജനറൽ വിഭാഗത്തിന് 900. എസ്.സി വിഭാഗത്തിന് 400. എസ്.ടി വിഭാഗത്തിന് ഫീസില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.