മെഡിക്കൽ പ്രവേശനം: നടപടികളും സാധ്യതകളും
text_fieldsബോംബെ ഹൈകോടതിയുടെ സ്റ്റേ സുപ്രീംകോടതി നീക്കിയതോടെ മെഡിക്കൽ, ഡെൻറൽ, അനുബന്ധ കോഴ്സ് പ്രവേശനത്തിനുള്ള 'നീറ്റ്-യു.ജി പരീക്ഷ ഫലം ഉടൻ പ്രസിദ്ധീകരിക്കും. ഇത്തവണ സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ആകെ സീറ്റ് 3905 ആണ്. 10 സർക്കാർ മെഡിക്കൽ കോളജുകളിൽ 1555 സീറ്റ്. 19 സ്വാശ്രയ മെഡിക്കൽ കോളജുകളിൽ 2350 സീറ്റും. സർക്കാർ കോളജുകളിലെ 15 ശതമാനം സീറ്റിൽ അഖിലേന്ത്യ േക്വാട്ടയിലാണ് പ്രവേശനം. ശേഷിക്കുന്ന സീറ്റുകളിലേക്കാണ് പ്രവേശന പരീക്ഷ കമീഷണർ സംസ്ഥാനതല അലോട്ട്മെൻറ് നടത്തുക.
അഖിലേന്ത്യ േക്വാട്ടയിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ജനറൽ ഒാഫ് ഹെൽത്ത് സർവിസസിന് കീഴിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയാണ് അലോട്ട്മെൻറ് നടത്തുക. ഇതിനുള്ള പ്രവേശന നടപടികൾ www.mcc.nic.in വഴിയാണ്. സമയക്രമവും മറ്റു വിവരങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
രണ്ട് റൗണ്ടോടെ അഖിലേന്ത്യ ക്വോട്ട പ്രവേശനം തീരും. ഇതിന് ശേഷം ബാക്കിയുള്ള അഖിലേന്ത്യ ക്വോട്ട സീറ്റ് ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്ക് തിരികെ നൽകും. ഇത് സംസ്ഥാന ക്വോട്ടയിലേക്ക് ചേർത്ത് പ്രവേശനം നടത്താം. അഖിലേന്ത്യ ക്വോട്ടയിൽ ശേഷിക്കുന്ന കോളജുകളിൽ രണ്ട് റൗണ്ടിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് മോപ് അപ് കൗൺസലിങ്ങിലൂടെ അലോട്ട്മെൻറ് നടത്തും.
പട്ടികജാതി, വർഗ വികസനവകുപ്പിന് കീഴിലുള്ള പാലക്കാട് സർക്കാർ മെഡിക്കൽ കോളജിലെ 100 സീറ്റിൽ 70 ശതമാനം പട്ടികജാതി വിഭാഗത്തിനും രണ്ട് ശതമാനം പട്ടികവർഗ വിഭാഗത്തിനും സംവരണമാണ്. ഇവിടെ 13 ശതമാനം സീറ്റാണ് സ്റ്റേറ്റ് മെറിറ്റിലുള്ളത്. 15 ശതമാനം അഖിലേന്ത്യ ക്വാട്ടയിലാണ്.
സീറ്റ് സംവരണം ശതമാനത്തിൽ
സ്റ്റേറ്റ് മെറിറ്റ് (എസ്.എം) : 50
മുന്നാക്ക സംവരണം (ഇ.ഡബ്ല്യു.എസ്): 10
എസ്.ഇ.ബി.സി 30 (ഇൗഴവ (EZ): ഒമ്പത്, മുസ്ലിം (MU): എട്ട്, പിന്നാക്ക ഹിന്ദു (BH): മൂന്ന്, ലാറ്റിൻ കാത്തലിക് (LA): മൂന്ന്, ധീവര (DV): രണ്ട്, വിശ്വകർമ(VK): രണ്ട്, കുശവ (KN): ഒന്ന്, പിന്നാക്ക ക്രിസ്ത്യൻ(BX): ഒന്ന്, കുടുംബി(KU:) ഒന്ന്, പട്ടികജാതി (SC): എട്ട്, പട്ടിക വർഗം (ST): രണ്ട്.
സർക്കാർ കോളജുകളിലെ സീറ്റ്
ആലപ്പുഴ: 175
എറണാകുളം: 110
കോഴിക്കോട്: 250
കൊല്ലം: 110
കണ്ണൂർ: 100
കോട്ടയം: 175
മഞ്ചേരി: 110
പാലക്കാട്: 100
തൃശൂർ: 175
തിരുവനന്തപുരം: 250
ആകെ: 1555
സ്വാശ്രയ മെഡിക്കൽ കോളജുകൾ
തൊടുപുഴ അൽ അസ്ഹർ: 150
തൃശൂർ അമല: 100
കൊല്ലം അസീസിയ: 100
തിരുവല്ല ബിലീവേഴ്സ് ചർച്ച്: 100
വയനാട് ഡി.എം വിംസ്: 150
പെരിന്തൽമണ്ണ എം.ഇ.എസ്: 150
തിരുവനന്തപുരം ശ്രീഗോകുലം: 150
തൃശൂർ ജൂബിലി മിഷൻ: 100
കോഴിക്കോട് കെ.എം.സി.ടി: 150
ഒറ്റപ്പാലം പി.കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട്: 150
പാലക്കാട് കരുണ: 100
കോലഞ്ചേരി മലങ്കര: 100
കോഴിക്കോട് മലബാർ: 150
പത്തനംതിട്ട മൗണ്ട് സിയോൺ: 100
തിരുവല്ല പുഷ്പഗിരി: 100
എറണാകുളം ശ്രീനാരായണ: 100
കാരക്കോണം സി.എസ്.െഎ: 150
തിരുവനന്തപുരം എസ്.യു.ടി: 100
കൊല്ലം ട്രാവൻകൂർ: 150
ആകെ: 2350
നീറ്റ് യോഗ്യത
മൊത്തം 720 മാർക്കുള്ള പരീക്ഷയിൽ 50 പെർസൈൻറൽ എങ്കിലുമുള്ളവർക്ക് എം.ബി.ബി.എസ് പ്രവേശനത്തിന് അർഹതയുണ്ട്. മാർക്ക് നേടിയവരിൽ 50 ശതമാനം പേെരക്കാൾ മെച്ചപ്പെട്ട പ്രകടനം നടത്തണമെന്നതാണ് 50 പെർസൈൻറൽ കൊണ്ട് ഉദ്ദേശിക്കുന്നത്. പട്ടികജാതി, വർഗ, പിന്നാക്ക വിഭാഗങ്ങൾക്ക് 40 പെർസൈൻറൽ ആണ് കട്ട്ഒാഫ് മാർക്ക്.
പ്രവേശന സാധ്യത
സംസ്ഥാന റാങ്ക് പട്ടികയിൽ മുൻനിരയിലുള്ളവർ അഖിലേന്ത്യ േക്വാട്ടയിലെ പ്രവേശന സാധ്യത കൂടുതലായി ഉപയോഗപ്പെടുത്തിയാൽ സംസ്ഥാന റാങ്ക് പട്ടികയിൽ കൂടുതൽ േപർക്ക് സാധ്യത തെളിയും. നീറ്റ് അടിസ്ഥാനപ്പെടുത്തി സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതോടെയായിരിക്കും വ്യക്തമായ ചിത്രം ലഭിക്കുക.
സംസ്ഥാന റാങ്ക് പട്ടിക പ്രകാരം കഴിഞ്ഞ വർഷം വിവിധ വിഭാഗങ്ങളിൽ പ്രവേശനം ലഭിച്ചവരുടെ അവസാന റാങ്ക് വിവരം സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളജ് എന്ന ക്രമത്തിൽ:
സ്റ്റേറ്റ് മെറിറ്റ് 1599, 10439
മുന്നാക്ക സംവരണം: 3129, -
ഇൗഴവ: 2281, 10606
മുസ്ലിം: 2077, 11074
പിന്നാക്ക ഹിന്ദു: 2099, 9535
ലത്തീൻ ക്രിസ്ത്യൻ: 3391, 13312
ധീവര: 6127, 9183
വിശ്വകർമ: 2675, 15945
പിന്നാക്ക ക്രിസ്ത്യൻ: 3920, 9512
കുടുംബി: 16464, 20102
കുശവ: 7910, 11903
എസ്.സി: 12513, 15128
എസ്.ടി: 19272, 23950.
സംസ്ഥാന റാങ്ക് പട്ടിക തയാറാക്കുന്ന വിധം
നീറ്റ് ഫലം പ്രസിദ്ധീകരിച്ചാൽ സംസ്ഥാന പ്രവേശന പരീക്ഷ കമീഷണർ നാഷനൽ ടെസ്റ്റിങ് ഏജൻസിയോട് (എൻ.ടി.എ) കേരളത്തിൽനിന്ന് യോഗ്യത നേടിയവരുടെ പട്ടിക തേടും. ഇത് ലഭിക്കുന്ന മുറക്ക് വിദ്യാർഥികൾക്ക് നീറ്റ് സ്കോർ പരിശോധിച്ച് സമർപ്പിക്കാൻ അവസരം നൽകും. നീറ്റ് പരീക്ഷയിൽ യോഗ്യത നേടുകയും സംസ്ഥാനത്തെ മെഡിക്കൽ പ്രവേശന നടപടികളിൽ (കീം) ഉൾപ്പെടാൻ അപേക്ഷിക്കുകയും ചെയ്തവരെ മാത്രമേ സംസ്ഥാന റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തൂ. നീറ്റ് ഫലം പ്രസിദ്ധീകരിച്ച് രണ്ടാഴ്ചക്കകം സംസ്ഥാന റാങ്ക് പട്ടിക തയാറാക്കും.
സംസ്ഥാന റാങ്ക് പട്ടിക സാധ്യത
നീറ്റ് റാങ്ക് പട്ടികയുടെ മുൻനിരയിൽ സംസ്ഥാനത്തുനിന്നുള്ള കുട്ടികളുടെ സാന്നിധ്യമാണ് സംസ്ഥാന റാങ്കിനെ സ്വാധീനിക്കുക. നീറ്റ് റാങ്കിൽ 3029 വരെ എത്തിയവരാണ് കഴിഞ്ഞവർഷം സംസ്ഥാന റാങ്ക് പട്ടികയിൽ ആദ്യ 500 ൽ ഉൾപ്പെട്ടത്. ആയിരത്തിനുതാഴെ വന്നത് നീറ്റ് റാങ്ക് 6419 വരെയുള്ളവരാണ്. 1500 റാങ്കിൽ ഉൾപ്പെട്ടത് നീറ്റിൽ 10289 ഉം 2000 റാങ്കിൽ ഉൾപ്പെട്ടത് 14430 റാങ്ക് വരെയുള്ളവരാണ്. 2500 റാങ്കിൽ ഉൾപ്പെട്ടത് നീറ്റിൽ 19159 വരെയും 3000 റാങ്കിൽ വന്നത് 23802 റാങ്ക് വരെയുള്ളവരാണ്.
സംസ്ഥാനത്ത് 4000 റാങ്കിൽ ഉൾപ്പെട്ടത് നീറ്റിൽ 33306 വരെയും 5000ൽ ഉൾപ്പെട്ടത് 42180 വരെയുള്ളവരുമാണ്. 6000 റാങ്കിൽ ഉൾപ്പെട്ടത് 51409 വരെയുള്ളവരും 7000ൽ ഉൾപ്പെട്ടത് നീറ്റിൽ 61144 വരെ നീറ്റ് റാങ്കുള്ളവരും 8000ൽ ഉൾപ്പെട്ടത് നീറ്റിൽ 71527 റാങ്ക് വരെയുള്ളവരുമായിരുന്നു. നീറ്റിൽ 81867 വരെ റാങ്കുള്ളവർ സംസ്ഥാനത്തെ 9000 വരെ റാങ്കിലും 92120 റാങ്ക് വരെയുള്ളവർ പതിനായിരം റാങ്കിലും ഉൾപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.