മെഡിക്കൽ പ്രവേശനം: സംസ്ഥാനത്തെ രണ്ടാം അലോട്ട്മെൻറ് നീട്ടുമെന്നുറപ്പായി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ, ഡെൻറൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെൻറ് നീട്ടുമെന്നുറപ്പായി. പുതുക്കിയ സമയക്രമം നിശ്ചയിച്ചുള്ള വിജ്ഞാപനം അഖിലേന്ത്യ ക്വോട്ട പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചശേഷം മതിയെന്നും ധാരണയായി.
സംസ്ഥാനത്തെ രണ്ടാം അലോട്ട്മെൻറ് ജൂലൈ 26ന് പ്രസിദ്ധീകരിക്കാനും അതിനുള്ള നടപടിക്രമം 20ന് തുടങ്ങാനുമായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ, അഖിലേന്ത്യ ക്വോട്ടയിലെ രണ്ടാം അലോട്ട്മെൻറ് മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് വിധിയെ തുടർന്ന് നിർത്തിവെച്ചിരുന്നു.
ജൂലൈ 12നായിരുന്നു അഖിലേന്ത്യ ക്വോട്ടയിലെ രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിക്കേണ്ടിയിരുന്നത്. ഇത് കോടതി ഇടപെടലിനെ തുടർന്ന് നിർത്തിവെച്ചതോടെ സംസ്ഥാന അലോട്ട്മെൻറും നീട്ടാൻ നിർബന്ധിതമായി. പുതുക്കിയ സമയക്രമം അഖിലേന്ത്യ േക്വാട്ടയിലെ രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ച ശേഷമേ തീരുമാനിക്കൂവെന്ന് പ്രവേശന പരീക്ഷ കമീഷണർ പി.കെ. സുധീർബാബു അറിയിച്ചു. നേരത്തെ മെഡിക്കൽ കൗൺസിൽ നിർദേശിച്ച സമയക്രമത്തിലാണ് സംസ്ഥാനത്തെ അലോട്ട്മെൻറ് നടപടികൾ.
അഖിലേന്ത്യ ക്വോട്ടയിൽ രണ്ടാം അലോട്ട്മെൻറിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് സീറ്റ് വേണ്ടെങ്കിൽ ഉേപക്ഷിക്കാൻ രണ്ട് ദിവസത്തെ സാവകാശം അനുവദിക്കും. നിശ്ചിതസമയത്തിനകം സീറ്റ് ഉേപക്ഷിക്കുന്ന വിദ്യാർഥികൾക്ക് സംസ്ഥാനത്തെ രണ്ടാം അലോട്ട്മെൻറിൽ പെങ്കടുക്കാൻ അവസരംനൽകണം.
ഇതിനുപുറമെ അഖിലേന്ത്യ ക്വോട്ടയിലെ രണ്ടാം അലോട്ട്മെൻറിന് ശേഷം ഒഴിവുവരുന്ന സീറ്റുകൾ അതത് സംസ്ഥാനങ്ങൾക്ക് തിരികെനൽകും. ഇങ്ങനെ തിരികെലഭിക്കുന്ന സീറ്റുകൾ കൂടി ചേർത്തായിരിക്കും സംസ്ഥാനത്തെ രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുക. അവശേഷിക്കുന്ന സീറ്റുകൾ തിരികെ ലഭിക്കുന്നതിനാൽ അഖിലേന്ത്യ ക്വോട്ടയിലെ രണ്ടാം അലോട്ട്മെൻറ് പ്രകാരമുള്ള പ്രവേശന തിയതി കഴിഞ്ഞശേഷമേ സംസ്ഥാനത്തെ രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിക്കാനും കഴിയൂ.
ഒഴിവുവരുന്ന സീറ്റുകൾ സംസ്ഥാനത്തെ രണ്ടാം അലോട്ട്മെൻറിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ പിന്നീട് വരുന്ന മോപ്അപ് (സ്പോട് അഡ്മിഷൻ) റൗണ്ടിലേ പരിഗണിക്കാനാവൂ. രണ്ടാം അലോട്ട്മെൻറിൽ പ്രവേശനംനേടിയ വിദ്യാർഥികൾക്ക് പിന്നീടുള്ള മോപ് അപ് റൗണ്ടിൽ മെച്ചപ്പെട്ട കോളജുകളിൽ സീറ്റുണ്ടായാലും പെങ്കടുക്കാൻ കഴിയില്ല.
ഇതാകെട്ട റാങ്കിൽ പിറകിൽ നിൽക്കുന്നവർക്ക് സർക്കാർ മെഡിക്കൽ കോളജുകളിൽ പ്രേവശനം ലഭിക്കാനും ഉയർന്ന റാങ്കുള്ളവർ സ്വാശ്രയ കോളജുകളിൽ കുരുങ്ങാനും കാരണമാകും. ഇൗ സാഹചര്യം ഒഴിവാക്കാൻ േവണ്ടിയാണ് അഖിലേന്ത്യ ക്വോട്ടയിലെ ഒഴിവുവരുന്ന സീറ്റുകൾ സംസ്ഥാനത്തെ രണ്ടാം അേലാട്ട്മെൻറിൽ തന്നെ നികത്താൻ തീരുമാനിച്ചത്. മദ്രാസ് ഹൈകോടതി വിധി പ്രകാരമുള്ള പ്രശ്നം നീങ്ങിയെങ്കിലും നിലവിൽ മുംബൈ ഹൈകോടതിയുടെ നാഗ്പൂർ ബെഞ്ചിെൻറ വിധിയിലാണ് അഖിലേന്ത്യ ക്വോട്ടയിലെ പ്രേവശനനടപടികൾ പുനരാരംഭിക്കുന്നതിന് തടസ്സമായി നിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.