മെഡിക്കൽ പ്രവേശനം; വിജ്ഞാപനം
text_fieldsതിരുവനന്തപുരം: മെഡിക്കൽ, ഡെൻറൽ കോഴ്സുകളിൽ പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രവേശന പരീക്ഷാകമീഷണർ ശനിയാഴ്ച പ്രസിദ്ധീകരിക്കും. ശനിയാഴ്ച മുതൽ ഒാപ്ഷൻ ക്ഷണിക്കും. 30ന് ആദ്യത്തെയും ജൂലൈ 25നകം രണ്ടാമത്തെയും അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും.
അവശേഷിക്കുന്ന സീറ്റുകളിലേക്ക് ആഗസ്റ്റ് നാലുമുതൽ എട്ടുവരെ മോപ്അപ് റൗണ്ട് കൗൺസലിങ് നടത്തും. ആഗസ്റ്റ് 12ന് പ്രവേശനനടപടികൾ അവസാനിപ്പിക്കും. മറ്റ് മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനം സെപ്റ്റംബറിൽ പൂർത്തിയാക്കും.
ഇൗ വർഷത്തെ സ്വാശ്രയ മെഡിക്കൽ ഫീസ് ഘടന നേരത്തെ ഫീസ് നിര്‍ണയ സമിതി നിശ്ചയിച്ചിരുന്നു. പ്രവേശനാനുമതിയുള്ള ഭൂരിഭാഗം കോളജുകള്‍ക്കും 85 ശതമാനം സീറ്റിൽ 5.60 ലക്ഷം രൂപയാണ് ഫീസ്. 15ശതമാനം എന്‍.ആര്.ഐ േക്വാട്ടയിലെ ഫീസ് 20 ലക്ഷം.
അതേസമയം 12 ലക്ഷം രൂപ വാര്‍ഷിക ഫീസ് വേണമെന്നാണ് മാനേജ്മെൻറുകള്‍ ആവശ്യപ്പെടുന്നത്. ഫീസ് നിര്‍ണയസമിതി നിശ്ചയിച്ച ഫീസ് ഘടനക്കെതിരെ മാനേജ്മെൻറുകള്‍ ഹൈകോടതിയെ സമീപിച്ചിട്ടുമുണ്ട്. ഇതില്‍ കോളജുകളുടെയും സര്‍ക്കാറിെൻറയും വാദം പൂര്‍ത്തിയായി.
മറ്റ് സംസ്ഥാനങ്ങളിൽ പത്ത് ലക്ഷത്തിന് മുകളിലാണെന്നും സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് മാത്രം വാങ്ങി മെഡിക്കല്‍ കോളജുകള്‍ നടത്താനാവില്ലെന്നും മാനേജ്മെൻറ് അസോസിയേഷന് സെക്രട്ടറി വി. അനില്‍കുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.