മെഡിക്കൽ/ അനുബന്ധ കോഴ്സ്: കാറ്റഗറി പട്ടിക പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം: മെഡിക്കൽ/ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷിച്ച സംവരണത്തിന് അർഹരായവരുടെ കാറ്റഗറി പട്ടിക പ്രസിദ്ധീകരിച്ചു.
www.cee.kerala.gov.in ലെ KEAM 2020 Candidate Portalൽ ലിസ്റ്റ് ലഭ്യമാണ്. മെഡിക്കൽ/ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരിൽ ഇപ്പോഴും നേറ്റിവിറ്റി സംബന്ധമായ അപാകതകൾ നിലനിൽക്കുന്നെങ്കിൽ അവ പരിഹരിക്കുന്നതിന് അടുത്ത എട്ടിന് ഉച്ചക്ക് രണ്ടുവരെ സമയം അനുവദിക്കുന്നതാണ്.
നിശ്ചിത സമയത്തിനകം ഈ രേഖകളിലെ അപാകതകൾ പരിഹരിക്കേണ്ടതാണ്. എൻ.ആർ.ഐ കാറ്റഗറി ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.