മെഡിക്കൽ/ അനുബന്ധ കോഴ്സ് പ്രവേശനം: ഒന്നാംഘട്ട അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം: എം.ബി.ബി.എസ്/ ബി.ഡി.എസ്/അഗ്രിക്കൾചർ/വെറ്ററിനറി/ഫിഷറീസ്/ഫോറസ്ട്രി കോഴ്സുകളിൽ ഒന്നാംഘട്ട അലോട്ട്മെൻറ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പാലക്കാട് കരുണ മെഡിക്കൽ കോളജിലേക്ക് ഈ ഘട്ടത്തിൽ ഓപ്ഷൻ ക്ഷണിച്ചെങ്കിലും അലോട്ട്മെൻറിനു പരിഗണിച്ചിട്ടില്ല. കോളജിനെ രണ്ടാംഘട്ട അലോട്ട്മെൻറിന് പരിഗണിക്കും.
അലോട്ട്മെൻറ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാണ്. അലോട്ട്മെൻറ് മെമ്മോ പ്രിൻറൗട്ട് എടുക്കണം. അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥികൾ ഹോം പേജിലെ 'Data Sheet' മെനു ഐറ്റം ക്ലിക്ക് ചെയ്ത് ഡേറ്റ ഷീറ്റ് ഡൗൺലോഡ് ചെയ്തെടുക്കണം. പ്രവേശനം നേടുന്ന സമയം ഡേറ്റ ഷീറ്റ്, അലോട്ട്മെൻറ് മെമ്മോ, േപ്രാസ്പെക്ടസ് പ്രകാരമുള്ള മറ്റുരേഖകൾ എന്നിവ കോളജിൽ ഹാജരാക്കണം. സ്വാശ്രയ മെഡിക്കൽ കോളജുകളിൽ അലോട്ട്മെൻറ് ലഭിച്ചവർ സർക്കാർ ഉത്തരവ് പ്രകാരം നിശ്ചയിച്ച ഫീസ് മാത്രം അടച്ചാൽ മതി. കോടതി അന്തിമ വിധിക്കനുസൃതമായി കോടതിയോ/കോടതി നിർണയിക്കുന്ന അധികാര സ്ഥാപനമോ നിശ്ചയിക്കുന്ന വാർഷിക ഫീസ് ഈ ഫീസിനെക്കാൾ അധികമാകുന്ന പക്ഷം, അടയ്ക്കാൻ ബാധ്യസ്ഥരാണെന്ന സമ്മതപത്രം പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിൽ നൽകിയ മാതൃകയിൽ കോളജിൽ നൽകണം.
അലോട്ട്മെൻറ് ലഭിച്ചവർ നവംബർ 21 മുതൽ 26 വരെ തീയതികളിൽ ഫീസ് ഓൺലൈൻ പേമെൻറ് മുഖാന്തരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫിസ് മുഖാന്തരമോ ഒടുക്കിയശേഷം അലോട്ട്മെൻറ് ലഭിച്ച കോളജുകളിൽ 26ന് വൈകീട്ട് മൂന്നിനു മുമ്പ് പ്രവേശനം നേടണം.
വിദ്യാർഥികൾ അലോട്ട്മെൻറ് മെമ്മോയിൽ സൂചിപ്പിച്ച തുക മാത്രം ഇൗ ഘട്ടത്തിൽ കോളജിൽ അടച്ചാൽ മതി. മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സ് രണ്ടാംഘട്ട അലോട്ട്മെൻറ് സംബന്ധിച്ച വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. രണ്ടാംഘട്ട അലോട്ട്മെൻറിന് മുമ്പായി അർഹരായവർക്ക് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും നിലവിെല ഓപ്ഷനുകൾ ക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദാക്കാനും പുതിയ കോഴ്സുകളോ കോളജുകളോ ഉൾപ്പെടുത്തുന്ന പക്ഷം അവയിലേക്ക് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാനും സൗകര്യം ലഭ്യമാകും. ഹെൽപ്ലൈൻ നമ്പർ: 0471 2525300.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.