മെഡിക്കൽ അലോട്ട്മെൻറ് മെമ്മോ വെള്ളിയാഴ്ച മുതൽ ഡൗൺലോഡ് ചെയ്യാം
text_fieldsഎം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്. ബി.വി.എസ്.സി ആൻഡ് എ.എച്ച്, ബി.എസ്സി അഗ്രികൾചർ, ഫിഷറീസ്, ഫോറസ്ട്രി കോഴ്സുകളിലേക്കുള്ള അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. www.cec.kerala.gov.in, cee-kerala.org എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
ഹോം പേജിൽനിന്ന് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ അലോട്ട്മെൻറ് മെമ്മോ ഡൗൺലോഡ് ചെയ്യാം. പേര്, ഹോൾ നമ്പർ, കോഴ്സ്, കോളജ്, അലോട്ട്മെൻറ്, കാറ്റഗറി, ഫീസ് സംബന്ധിച്ച വിവരങ്ങൾ അലോട്ട്മെൻറ് മെമ്മോയിൽ രേഖപ്പെടുത്തിയിരിക്കും.മെമ്മോയിൽ കാണിച്ചതും പ്രവേശന കമീഷണർക്ക് അടക്കേണ്ടതുമായ ഫീസ് ജൂലൈ ആറിനും 12നും വൈകീട്ട് അഞ്ചിനുള്ളിൽ ഒാൺലൈനായി കേരളത്തിലെ ഏതെങ്കിലും ഹെഡ്പോസ്റ്റോഫീസ് മുഖാന്തരമോ അടക്കണം. ഫീസ് അടക്കാവുന്ന പോസ്റ്റ് ഒാഫിസുകളുടെ ലിസ്റ്റ് വെബ്സൈറ്റിലുണ്ട്.
ഫീസ്
സ്വാശ്രയ കോളജുകളിലെ എൻ.ആർ.െഎ േക്വാട്ടയിൽ അഞ്ചുലക്ഷം രൂപ പ്രവേശന പരീക്ഷ കമീഷണർക്കും ബാക്കിതുക കോളജിലും അടക്കണം.
സ്വാശ്രയ കോളജുകളിൽ ഗവ. മൈനോറിറ്റി േക്വാട്ടയിലും സ്വാശ്രയ ദന്തലിലെ ഗവ./മൈനോരിറ്റി/എൻ.ആർ.െഎ േക്വാട്ടയിലും അലോട്ട്മെൻറ് ലഭിച്ചവർ ലക്ഷം പ്രവേശന പരീക്ഷ കമീഷണർക്കും ബാക്കി കോളജിലും അടക്കണം.
മെഡിക്കൽ/അനുബന്ധ കോഴ്സുകളിലെ സർക്കാർ എയ്ഡഡ് കോളജുകളിലും അഗ്രികൾചർ/വെറ്ററിനറി/ഫിഷറിസ് യൂനിവേഴ്സിറ്റികളിലും കോളജുകളിലും അലോട്ട്മെൻറ് ലഭിച്ചവർ മുഴുവൻ ഫീസും പ്രേവശന പരീക്ഷ കമീഷണർക്ക് അടക്കണം.
ടോക്കൺ ഡെപ്പോസിറ്റ്: എസ്.സി/എസ്.ടി/എസ്.ഇ.സി വിദ്യാർഥികൾക്കും ഫീസ് ആനുകൂല്യമുള്ള വിദ്യാർഥികൾക്കും 1000രൂപ അടച്ച് ജൂലൈ ആറിനും 12നും മുേമ്പ അലോട്ട്മെൻറ് ലഭിച്ച കോളജുകളിൽ പ്രവേശനം നേടണം.
അലോട്ട്മെൻറ് ലഭിച്ച് സമയത്തിനകം ഫീസ് ഒടുക്കാതിരുന്നാലോ, പ്രവേശനം നേടാതിരുന്നാലോ അലോട്ട്മെൻറും ബന്ധപ്പെട്ട സ്ട്രീമിലെ ഹയർ ഒാപ്ഷനുകളും റദ്ദാകും.
മെഡിക്കലിൽ ഉയർന്ന റാങ്കുകാർക്ക് ഏറെ പ്രിയപ്പെട്ടത് കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളജുകളാണ്. മറ്റ് ഗവ. മെഡിക്കൽ കോളജുകളിലും മുൻനിര റാങ്കുകാർ അലോട്ട്മെൻറ് നേടി. ബി.ഡി.എസ് സീറ്റുകളിലും ഗവ. കോളജുകൾക്കാണ് പ്രിയം. കുറഞ്ഞ ഫീസും പഠന സൗകര്യവുമാണ് കാരണം.
അലോട്ട്മെൻറ് അവസാന റാങ്ക് പട്ടിക
എം.ബി.ബി.എസ്: ഒമ്പത് കോളജുകളിലും 12 സ്വാശ്രയ കോളജുകളിലും സ്റ്റേറ്റ് മെറിറ്റിൽ (എസ്.എം) ലഭിച്ച റാങ്ക്
ഗവ. കോളജ്: കോഴിക്കോട് -219, തിരുവനന്തപുരം -311, േകാട്ടയം -420, തൃശൂർ -483, ആലപ്പുഴ -584, എറണാകുളം -592, പാരിപ്പള്ളി (കൊല്ലം) -596, മേഞ്ചരി -612, പാലക്കാട് (-)
സ്വാശ്രയം: ജൂബിലി തൃശൂർ -1264, അമല തൃശൂർ -1584, പരിയാരം -1505, മലങ്കര -1730, ബിലിവേഴ്സ് -1970, പുഷ്പഗിരി -1779, എം.ഇ.എസ് -1793, ട്രാവൻകൂർ -2095, ശ്രീ ഗോകുലം -2225, കരുണ -2270, മലബാർ -2591, ശ്രീനാരായണ -2784.
ബി.ഡി.എസ്: ഗവ. മെഡിക്കൽ കോളജ് കോഴിക്കോട് -1654, തിരുവനന്തപുരം -1801, കോട്ടയം -2079, തൃശൂർ -2149, ആലപ്പുഴ -2163.
സ്വാശ്രയം: പുഷ്പഗിരി -3760, പരിയാരം -3979, കണ്ണൂർ -4707, മാർബസേലിയസ് -5346, സെൻറ് ഗ്രിഗോറിയസ് -5711, എം.ഇ.എസ് -6849, കെ.എം.സി.ടി -6979, അസീസിയ -7357, പി.എസ്.എം -7557, നുറുൽ ഇസ്ലാം -8182, റോയൽസ് -8246, എജുകെയർ -9184, മലബാർ -9307, ആഞ്ജനേയ -9380, സെഞ്ച്വറി -9399.
ബി.എ.എ.എം.എസ്: ഗവ. കോട്ടക്കൽ -2801, തിരുവനന്തപുരം -3334, ഒല്ലൂർ -3510, പരിയാരം -3527, തൃപ്പൂണിത്തുറ -3550.
ബി.വി.എസ്.സി/എ.എച്ച്: മണ്ണുത്തി തൃശൂർ (എസ്.എം) -2198, വയനാട് (എസ്.എം) -2936.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.