സി.എം.സി വെല്ലൂരിൽ മെഡിക്കൽ, പാരാമെഡിക്കൽ പ്രവേശനം
text_fieldsക്രിസ്ത്യൻ മെഡിക്കൽ കോളജ് (സി.എം.സി) വെല്ലൂർ മെഡിക്കൽ, പാരാമെഡിക്കൽ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ് എ: എം.ബി.ബി.എസ്, ബി.എസ്സി നഴ്സിങ് (വെല്ലൂർ, ചിറ്റൂർ കാമ്പസുകളിൽ); പാരാമെഡിക്കൽ/അലൈഡ് ഹെൽത്ത് സയൻസസ് ബിരുദ കോഴ്സുകൾ.
ഗ്രൂപ് ബി: ഡിപ്ലോമ കോഴ്സുകൾ- നഴ്സിങ്, അലൈഡ് ഹെൽത്ത് സയൻസ്, പി.ജി ഡിപ്ലോമ -അലൈഡ് ഹെൽത്ത് സയൻസസ്, എം.എസ്സി ബയോ എത്തിക്സ്, ബയോസ്റ്റാറ്റിസ്റ്റിക്സ്, മെഡിക്കൽ ഫിസിക്സ്, എപ്പിഡെമിയോളജി, ക്ലിനിക്കൽ ന്യൂട്രീഷ്യൻ ആൻഡ് ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി, മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്, മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മാസ്റ്റർ ഓഫ് ഫിസിയോതെറപ്പി, എം.ഒ.ടി (അഡ്വാൻസ്ഡ് ഒ.ടി ഇൻ ന്യൂറോളജി, പീഡിയാട്രിക്സ്, മെന്റൽ ഹെൽത്ത്).
ഫെലോഷിപ്പുകൾ -ആന്റി മൈക്രോബയൽ സ്റ്റിവാർഡ്ഷിപ് ഫോർ ക്ലിനിക്കൽ ഫാർമസിസ്റ്റ്, ഹോസ്പിറ്റൽ ക്വാളിറ്റി മാനേജ്മെന്റ്.സർട്ടിഫിക്കറ്റ് കോഴ്സുകൾ: പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് കോഴ്സുകൾ; എം.എസ് -ബയോ എൻജിനീയറിങ് കോഴ്സുകൾ. വിജ്ഞാപനം http://admissions.cmcvellore.acinൽ. ഗ്രൂപ് എ, ബി വിഭാഗങ്ങളിൽ ഓൺലൈനായി മാർച്ച് 21 വരെ അപേക്ഷിക്കാം. സർട്ടിഫിക്കറ്റ്, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് കോഴ്സുകൾക്ക് മേയ് ഏഴുവരെയും എം.എസ് ബയോഎൻജിനീയറിങ് കോഴ്സിലേക്ക് ജൂൺ നാലുവരെയും അപേക്ഷിക്കാം. അന്വേഷണങ്ങൾക്ക് ഇ-മെയിൽ: registrar@cmcvellore.ac.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.