മെഡിക്കൽ പ്രവേശനം കാറ്റഗറി പട്ടിക പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം: മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനത്തിന് വിവിധ കാറ്റഗറി/ കമ്യൂണിറ്റി സംവരണത്തിന് അർഹരായവരുടെ പട്ടിക പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
കാറ്റഗറി/ കമ്യൂണിറ്റി സംവരണം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകൾ സമർപ്പിച്ചവരെ ഉൾപ്പെടുത്തിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ഭിന്നശേഷി വിഭാഗക്കാർക്കുള്ള കാറ്റഗറി പട്ടിക പിന്നീട് പ്രസിദ്ധീകരിക്കും.
'KEAM 2021 - Candidate Portal' ൽ ലഭ്യമായ 'category list' എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് കാറ്റഗറി പട്ടിക പരിശോധിക്കാം. പട്ടിക സംബന്ധിച്ച് പരാതിയുള്ളവർക്ക് കീം അപേക്ഷ നമ്പർ, പേര് എന്നിവ ഉൾപ്പെടെ പ്രവേശന പരീക്ഷ കമീഷണറുടെ ഇ മെയിൽ (ceekinfo.cee@kerala.gov.in) വഴി ഈ മാസം 23ന് രാവിലെ പത്തുവരെ സമർപ്പിക്കാം. പരാതിയോടൊപ്പം സർട്ടിഫിക്കറ്റുകളോ അനുബന്ധ രേഖകളോ ഇ മെയിൽ വഴി അയക്കാൻ പാടില്ല.
പുതുതായി ആനുകൂല്യം ലഭിക്കാനുള്ള അപേക്ഷ ഈ ഘട്ടത്തിൽ സ്വീകരിക്കില്ല. പരാതി പരിഹരിച്ച ശേഷമുള്ള അന്തിമ കാറ്റഗറി പട്ടിക ഈ മാസം 24ന് പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.