മെഡിക്കൽ/അനുബന്ധ കോഴ്സ് പ്രവേശനം: ഒാപ്ഷൻ കൺഫർമേഷൻ ആറ് വരെ
text_fieldsതിരുവനന്തപുരം: അഗ്രികൾചർ/വെറ്ററിനറി/ഫോറസ്ട്രി/ഫിഷറീസ് കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെൻറിലേക്കും ആയുർവേദ, ഹോമിയോ കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെൻറിലേക്കും, യൂനാനി കോഴ്സിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെൻറിലേക്കുമുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. പുതുതായി ഉൾപ്പെടുത്തിയ സ്വാശ്രയ ആയുർവേദ, യൂനാനി കോഴ്സിലേക്കും ഈ ഘട്ടത്തിൽ ഓപ്ഷൻ നൽകാം.
ആയുർവേദ/ഹോമിയോ/അഗ്രികൾചർ/വെറ്ററിനറി/ഫോറസ്ട്രി/ഫിഷറീസ് കോഴ്സുകളിൽ ഹയർ ഓപ്ഷനുകൾ അലോട്ട്മെൻറിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ 'confirm' ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തണം.
കൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുനഃക്രമീകരണം/ ആവശ്യമില്ലാത്തവ റദ്ദാക്കൽ, പുതുതായി ഉൾപ്പെടുത്തിയ കോളജ്/കോഴ്സ് എന്നിവയിലേക്ക് ഓപ്ഷൻ നൽകാനുള്ള സൗകര്യം ഇൗമാസം ആറിന് രാവിലെ പത്ത് വരെ പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാകും.
ഏഴിന് വൈകീട്ട് അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർഥികൾ ഫീസ്/ബാക്കി തുക (ബാധകമെങ്കിൽ) ഓൺലൈൻ പേയ്മെൻറ് മുഖാന്തരമോ ഹെഡ് പോസ്റ്റ് ഓഫിസ് മുഖാന്തരമോ ഒടുക്കി 12ന് വൈകീട്ട് മൂന്നിന് മുമ്പായി കോളജിൽ പ്രവേശനം നേടണം. ഹൈൽപ് ലൈൻ നമ്പർ: 0471 2525300.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.