മെഡിക്കൽ/ ഡെന്റൽ പ്രവേശനം; ഓപ്ഷൻ കൺഫർമേഷൻ 18 വരെ
text_fieldsതിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിൽ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റിന് പരിഗണിക്കാനുള്ള ഓപ്ഷൻ കൺഫർമേഷൻ 18ന് രാത്രി 11.59 വരെ പ്രവേശനപരീക്ഷാ കമീഷണറുടെ വെബ്സൈറ്റിലൂടെ നടത്താം. രണ്ടാം അലോട്ട്മെന്റിന് പരിഗണിക്കാൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമാണ്.
കൺഫർമേഷനുശേഷം ഹയർ ഓപഷ്ൻ പുനഃക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവക്കുള്ള സൗകര്യവും ലഭ്യമാകും. ഒന്നാംഘട്ടത്തിൽ പ്രവേശനം ലഭിച്ചവർ രണ്ടാംഘട്ടത്തിൽ ഓപ്ഷൻ കൺഫർമേഷൻ നടത്തിയില്ലെങ്കിൽ ആദ്യഘട്ടത്തിൽ ലഭിച്ച പ്രവേശനം നിലനിൽക്കും. ഇവരെ ഹയർഓപ്ഷനിലേക്ക് പരിഗണിക്കാൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമാണ്. ഒന്നാംഘട്ടത്തിൽ പ്രവേശനം ലഭിക്കാത്തവർക്കും ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമാണ്. ആദ്യഘട്ടത്തിൽ ഏതെങ്കിലും മെഡിക്കൽ/ ഡെന്റൽ കോളജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ആ സീറ്റിൽ താൽപര്യമില്ലെങ്കിൽ സെപ്റ്റംബർ 18ന് വൈകീട്ട് അഞ്ചിന് മുമ്പ് വിടുതൽ നേടാം. ഇത്തരം വിദ്യാർഥികളെ തുടർന്നുള്ള കേന്ദ്രീകൃത അലോട്ട്മെന്റിൽ പങ്കെടുപ്പിക്കില്ല. സ്വാശ്രയ മെഡിക്കൽ കോളജുകളുടെ പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയ പാലക്കാട് വാളയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കുള്ള പ്രവേശനം ഹൈകോടതിയുടെ അന്തിമ ഉത്തരവിനും സർക്കാർ ഉത്തരവുകൾക്കും വിധേയമായിരിക്കും. ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ രണ്ടാം താൽക്കാലിക അലോട്ട്മെന്റ് 19നും അന്തിമ അലോട്ട്മെന്റ് 20നും പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് 21 മുതൽ 26ന് വൈകീട്ട് നാലുവരെ കോളജുകളിൽ പ്രവേശനം നേടാം. ഹെൽപ്ലൈൻ നമ്പർ: 0471 2525300.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.