മൂന്ന് മെഡിക്കൽ, ഒരു ഡെൻറൽ കോളജ് പ്രവേശന വിലക്ക് നീങ്ങി
text_fieldsതിരുവനന്തപുരം: എറണാകുളം ഗവ. മെഡിക്കൽ കോളജ്, പാലക്കാട് ഗവ. മെഡിക്കൽ കോളജ്, പരിയാരം മെഡിക്കൽ കോളജ്, പരിയാരം ഡെൻറൽ കോളജ് എന്നിവിടങ്ങളിലെ പ്രവേശന വിലക്ക് നീക്കി. ഇതോടെ ശനിയാഴ്ച പ്രസിദ്ധീകരിക്കുന്ന മെഡിക്കൽ/ ഡെൻറൽ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻറിൽ ഇൗ കോളജുകളെ ഉൾപ്പെടുത്താൻ സർക്കാർ പ്രവേശന പരീക്ഷാ കമീഷണർക്ക് നിർദേശം നൽകി. പരിയാരം മെഡിക്കൽ, ഡെൻറൽ കോളജുകൾക്ക് അഫിലിയേഷൻ പുതുക്കിനൽകാതിരിക്കാൻ ആരോഗ്യ സർവകലാശാല ചൂണ്ടിക്കാണിച്ച ന്യൂനതകൾ പരിഹരിച്ച് കോളജ് അധികൃതർ റിപ്പോർട്ട് നൽകുകയായിരുന്നു. ഇതോടെയാണ് അഫിലിയേഷൻ പുതുക്കിയുള്ള ഉത്തരവ് സർവകലാശാല നൽകിയത്.
എറണാകുളം മെഡിക്കൽ കോളജിന് അഫിലിയേഷൻ പുതുക്കുന്നതിന് തടസ്സമായി ചൂണ്ടിക്കാണിച്ച ന്യൂനതകൾ പരിഹരിക്കാമെന്ന് ആരോഗ്യ സെക്രട്ടറി സർവകലാശാലക്ക് രേഖാമൂലം ഉറപ്പുനൽകി. പാലക്കാട് മെഡിക്കൽ കോളജിന് നേരത്തേ മെഡിക്കൽ കൗൺസിൽ പ്രവേശനാനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ സർക്കാർ ഹൈകോടതിയെ സമീപിച്ചു. പ്രവേശനത്തിന് ഹൈകോടതി അനുമതി നൽകുകയും ചെയ്തു.
കോളജിലെ ന്യൂനതകൾ പരിഹരിക്കാമെന്ന് ചീഫ് സെക്രട്ടറി കോടതിയിൽ രേഖാമൂലം ഉറപ്പുനൽകിയിരുന്നു. അനുകൂല വിധിയുണ്ടായതോടെയാണ് പാലക്കാട് കോളജിെൻറ കാര്യത്തിൽ ആരോഗ്യ സർവകലാശാല വിലക്ക് നീക്കിയത്. മൂന്ന് മെഡിക്കൽ കോളജുകളിലും 100 വീതം സീറ്റുകളാണുള്ളത്. പരിയാരം ഡെൻറൽ കോളജിൽ 60 ബി.ഡി.എസ് സീറ്റുകളുണ്ട്. ഇൗ കോളജുകളിലേക്ക് വിദ്യാർഥി പ്രവേശനത്തിനായി ഒാപ്ഷൻ ക്ഷണിച്ചെങ്കിലും വിലക്കുള്ളതിനാൽ ട്രയൽ അലോട്ട്മെൻറിൽനിന്ന് ഒഴിവാക്കിയിരുന്നു. വിലക്ക് നീങ്ങിയതോടെ ആദ്യ അലോട്ട്മെൻറിലേക്ക് ഇൗ കോളജുകളിലെ 300 എം.ബി.ബി.എസ് സീറ്റുകളും 60 ബി.ഡി.എസ് സീറ്റുകളും കൂടി ഉൾപ്പെടുത്തുമെന്ന് പ്രവേശന പരീക്ഷാ കമീഷണർ പി.കെ. സുധീർ ബാബു പറഞ്ഞു.
എന്നാൽ, ആരോഗ്യ സർവകലാശാല അഫിലിയേഷൻ നൽകാത്ത സ്വാശ്രയ കോളജുകളെ ആദ്യ അലോട്ട്മെൻറിൽ ഉൾപ്പെടുത്തില്ലെന്നാണ് സൂചന. അഞ്ചരക്കണ്ടി കണ്ണൂർ (150 സീറ്റ്), കാരക്കോണം സി.എസ്.െഎ (150 സീറ്റ്), കൊല്ലം അസീസിയ (100 സീറ്റ്) എന്നിവക്കാണ് അഫിലിയേഷൻ പുതുക്കിനൽകാത്തത്. ഇൗ കോളജുകളിൽ ചൂണ്ടിക്കാണിച്ച ന്യൂനതകൾ പരിഹരിച്ചതായി റിപ്പോർട്ട് ലഭിച്ചാൽ അടുത്ത ഏഴിന് ചേരുന്ന സർവകലാശാല ഗവേണിങ് കൗൺസിൽ അഫിലിയേഷൻ പുതുക്കുന്ന കാര്യം പരിഗണിക്കും.
ഇന്ന് ആദ്യ അലോട്ട്മെൻറ് നടക്കുന്ന മെഡിക്കൽ കോളജുകൾ, സീറ്റുകൾ ക്രമത്തിൽ (സർക്കാർ കോളജുകളിലെ 15 ശതമാനം സീറ്റുകളിൽ അഖിലേന്ത്യ േക്വാട്ടയിലായിരിക്കും പ്രവേശനം)
ആലപ്പുഴ 150
കോഴിക്കോട് 250
കൊല്ലം പാരിപ്പള്ളി 100
കോട്ടയം 150
മഞ്ചേരി 100
പാലക്കാട് 100
തൃശൂർ 150
തിരുവനന്തപുരം 200
കണ്ണൂർ പരിയാരം 100
അമല ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ 100
തിരുവല്ല, ബിലീവേഴ്സ് ചർച്ച് 100
പെരിന്തൽമണ്ണ എം.ഇ.എസ് 100
ശ്രീഗോകുലം വെഞ്ഞാറമൂട് 150
തൃശൂർ ജൂബിലി മിഷൻ 100
പാലക്കാട് കരുണ 100
കോലഞ്ചേരി മലങ്കര 100
കോഴിക്കോട് മലബാർ 150
തിരുവല്ല പുഷ്പഗിരി 100
എറണാകുളം ശ്രീനാരായണ 100
കൊല്ലം ട്രാവൻകൂർ 100
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.