മെഡിക്കൽ, ഡെൻറൽ പ്രവേശനത്തിന് 18, 19 തീയതികളിൽ സൗകര്യം
text_fieldsതിരുവനന്തപുരം: മെഡിക്കൽ, ദന്തൽ അനുബന്ധ കോഴ്സുകളിൽ രണ്ടാം ഘട്ട അലോട്ട്മെൻറിനെ തുടർന്ന് കോളജുകളിൽ പ്രവേശനം നേടുന്നതിനുള്ള സമയം നീട്ടി. അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥികൾക്ക് അതത് കോളജുകളിൽ പ്രവേശനം നേടുന്നതിന്18,19 തിയതികളിൽ കൂടി ബന്ധപ്പെട്ട കോളജുകളിൽ സൗകര്യമൊരുക്കുമെന്ന് പ്രവേശന പരീക്ഷാ കമീഷണർ അറിയിച്ചു.
19ന്(ഞായർ) വൈകീട്ട് അഞ്ചു മണി വരെ സമയം നീട്ടിയിട്ടുണ്ട്. ഇൗ ദിവസം ഒാഫീസുകൾ തുറന്നു പ്രവർത്തിക്കണമെന്ന് മെഡിക്കൽ/ദന്തൽ കോളജുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ മഴക്കെടുതി മൂലമുണ്ടായ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് സമയപരിധി നീട്ടിയത്. ഇൗ തിയതികളിൽ പ്രവേശനം നേടാൻ കഴിയാത്തവർക്ക് 20ന് തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജ് കാമ്പസിലുള്ള ഒാൾഡ് ഒാഡിറ്റോറിയത്തിൽ പ്രവേശനം നേടാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.
20ന് വൈകുന്നേരം അഞ്ചിന് ശേഷം എം.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്സുകളിൽ നിലനിൽക്കുന്ന ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായുള്ള മോപ്പ് ആപ്പ് കൗൺസലിങ് 21ന് ഇവിെട നടക്കും.
മെഡിക്കൽ, അനുബന്ധ കോഴ്സുകളിലെ രണ്ടാം അലോട്ട്മെൻറിൽ എം.ബി.ബി.എസ്/ബി.ഡി.എസ് ഒഴികെയുള്ള മറ്റ് മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥികൾക്ക് അതത് കോഴ്സുകളിൽ/കോളജുകളിൽ പ്രവേശനം നേടുന്നതിനുള്ള സമയം ആഗസ്ത് 30ന് വൈകുന്നേരം അഞ്ച് മണി വരെയായി നീട്ടിയിട്ടുണ്ട്.
ഹെൽപ്ലൈൻ നമ്പറുകൾ: 0471 2332123, 2339101, 2339102, 2339103, 2339104
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.