അലോട്ട്മെൻറ് നീട്ടിയത് അഖിലേന്ത്യ േക്വാട്ട പ്രവേശനത്തിൽ തിരിച്ചടിയാകും
text_fieldsതിരുവനന്തപുരം: മെഡിക്കൽ- ഡെൻറൽ കോഴ്സിനുള്ള സംസ്ഥാന അലോട്ട്മെൻറ് അവസാനനിമിഷം മാറ്റിയത് സംസ്ഥാനത്തെ വിദ്യാർഥികളുടെ അഖിലേന്ത്യ േക്വാട്ട പ്രേവശനസാധ്യതയെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്ക. അഖിലേന്ത്യ േക്വാട്ടയിൽ ആദ്യ അലോട്ട്മെൻറിൽ പ്രവേശനം നേടാനുള്ള അവസാന തീയതിയും കഴിഞ്ഞാണ് സംസ്ഥാന അലോട്ട്മെൻറ്. അഖിലേന്ത്യ േക്വാട്ട ആദ്യ അലോട്ട്മെൻറിൽ പ്രവേശനം നേടാനുള്ള അവസാന തീയതി ചൊവ്വാഴ്ച അവസാനിക്കുേമ്പാൾ സംസ്ഥാന അലോട്ട്മെൻറ് ബുധനാഴ്ചയാണ്. സംസ്ഥാന സീറ്റിലെ പ്രവേശനസാധ്യത സംബന്ധിച്ച് വ്യക്തതയില്ലാത്തത് അഖിലേന്ത്യ േക്വാട്ടയിൽ അലോട്ട്മെൻറ് ലഭിച്ചവരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.
ജൂൺ 30നായിരുന്നു സംസ്ഥാന അലോട്ട്മെൻറ് നടത്താൻ നിശ്ചയിച്ചത്. കൂടുതൽ മെഡിക്കൽ കോളജുകളെ പ്രവേശന നടപടികളിൽ പെങ്കടുപ്പിക്കാൻ അവസാനനിമിഷം അലോട്ട്മെൻറ് ജൂലൈ നാലിലേക്ക് നീട്ടുകയായിരുന്നു. 30നുതന്നെ സംസ്ഥാന അലോട്ട്മെൻറ് നടന്നിരുന്നെങ്കിൽ അഖിലേന്ത്യ േക്വാട്ടയിൽ അലോട്ട്മെൻറ് ലഭിച്ചവർക്ക് ഏത് സീറ്റ് സ്വീകരിക്കണം എന്ന കാര്യത്തിൽ വ്യക്തത ലഭിക്കുമായിരുന്നു.
സംസ്ഥാനത്തെ എട്ട് സർക്കാർ മെഡിക്കൽ കോളജുകളിൽ 180 സീറ്റ് മാത്രമാണ് അഖിലേന്ത്യ േക്വാട്ടയിൽ. സംസ്ഥാന അലോട്ട്മെൻറ് മാറ്റിയതോടെ പലരും അഖിലേന്ത്യ േക്വാട്ടയിൽ പ്രവേശനത്തിന് നിർബന്ധിതരായി. ഇവർക്ക് സംസ്ഥാന അലോട്ട്മെൻറ് ലഭിച്ചാൽ അഖിലേന്ത്യ േക്വാട്ട സീറ്റ് ഉപേക്ഷിച്ച് കേരളത്തിൽ പ്രവേശനം നേടാം. നേരത്തേ സംസ്ഥാന അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ റാങ്കിൽ ഇവർക്ക് പിറകിൽ നിൽക്കുന്നവർക്ക് അഖിലേന്ത്യ േക്വാട്ടയിൽ രണ്ടാം അലോട്ട്മെൻറിലൂടെ പ്രവേശനസാധ്യത വർധിക്കുമായിരുന്നു.
അഖിലേന്ത്യ േക്വാട്ടയിലെ രണ്ടാം അലോട്ട്മെൻറിൽ പ്രവേശനം നേടുന്നവർക്ക് പിന്നീട് സംസ്ഥാന അലോട്ട്മെൻറ് ലഭിച്ചാൽ സീറ്റ് ഉപേക്ഷിച്ച് മറ്റൊരു അലോട്ട്മെൻറിൽ പെങ്കടുക്കാനാകില്ല. എന്നാൽ, അഖിലേന്ത്യ േക്വാട്ട പ്രവേശന നടപടിക്രമത്തിലെ ‘ഫ്രീ എക്സിറ്റ്’ സൗകര്യം കുട്ടികൾക്ക് ഗുണകരമാണ്. ഇതുപ്രകാരം ആദ്യ അലോട്ട്മെൻറിൽ ഉൾപ്പെട്ടവർക്ക് പ്രവേശനം നേടാതെ മാറിനിൽക്കാം. ഇവരെ തുടർന്നുള്ള അലോട്ട്മെൻറിൽ പരിഗണിക്കും. അഖിലേന്ത്യ േക്വാട്ടയിലെ രണ്ടാം അലോട്ട്മെൻറ് ജൂലൈ 12നും പ്രവേശനം 13 മുതൽ 22 വരെയുമാണ്. രണ്ട് റൗണ്ടിനുശേഷം അവശേഷിക്കുന്ന സീറ്റ് മോപ് റൗണ്ടിലൂടെയാണ് നികത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.