Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമെഡിക്കൽ/ എൻജിനീയറിങ്​...

മെഡിക്കൽ/ എൻജിനീയറിങ്​ പ്രവേശനം; ഒാൺലൈൻ അപേക്ഷ സമർപ്പണം തുടങ്ങി

text_fields
bookmark_border
medical admission
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ/ എൻജിനീയറിങ്​/ ഫാർമസി/ ആർക്കിടെക്​ചർ കോഴ്​സുകളിൽ പ്രവേശനത്തിനായുള്ള ഒാൺലൈൻ അപേക്ഷ സമർപ്പണം തുടങ്ങി. www.cee.kerala.gov.in എന്ന വെബ്​സൈറ്റിലൂടെ ഇൗ മാസം 21ന്​ വൈകീട്ട്​ അഞ്ചുവരെ അ​േപക്ഷിക്കാം.

എൻജിനീയറിങ്​/ ഫാർമസി കോഴ്​സ്​ പ്രവേശനത്തിനുള്ള പരീക്ഷ ജൂലൈ 24ന്​ രാവിലെയും ഉച്ചക്കുശേഷവുമായി നടക്കും. സംസ്ഥാനത്ത്​ മെഡിക്കൽ, അനുബന്ധ കോഴ്​സുകളിൽ പ്രവേശനം ​ആഗ്രഹിക്കുന്നവർ നീറ്റ്​ പരീക്ഷക്കായി അപേക്ഷിക്കുന്നതിനൊപ്പം പ്രവേശന പരീക്ഷ കമീഷണർക്കും അപേക്ഷ സമർപ്പിക്കണം. ആർക്കിടെക്ചർ കോഴ്സ് പ്രവേശനത്തിന് കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന നാറ്റ 2021 യോഗ്യത ആഗസ്​റ്റ്​ 15ന് മുമ്പ് നേടിയിരിക്കണം.

കോഴ്​സുകൾ:

  • മെഡിക്കൽ: എം.ബി.ബി.എസ്​, ബി.ഡി.എസ്​, ബി.എച്ച്​.എം.എസ്​ (ഹോമിയോ), ബി.എ.എം.എസ്​ (ആയുർവേദ), ബി.എസ്​.എം.എസ്​ (സിദ്ധ), ബി.യു.എം.എസ്​ (യുനാനി).
  • മെഡിക്കൽ അനുബന്ധ കോഴ്​സുകൾ: ബി.എസ്​സി (ഒാണേഴ്​സ്​) അഗ്രികൾച്ചർ, ബി.എസ്​സി (ഒാണേഴ്​സ്) ഫോറസ്​ട്രി, ബി.എസ്​സി (ഒാണേഴ്​സ്​) കോഒാപറേഷൻ ആൻഡ്​​ ബാങ്കിങ്​, ബി.എസ്​സി (ഒാണേഴ്​സ്​) ​ൈക്ലമറ്റ്​ ചെയ്​ഞ്ച്​ ആൻഡ്​​ എൻവയൺമെൻറൽ സയൻസ്​, ബി.ടെക്​ ബയോടെക്​നോളജി, വെറ്ററിനറി(ബി.വി.എസ്​.സി ആൻഡ്​​ എ.എച്ച്​), ഫിഷറീസ്​ (ബി.എഫ്​.എസ്​.സി)
  • എൻജിനീയറിങ്​ കോഴ്​സുകൾ: ബി.ടെക്​ ഡിഗ്രി കോഴ്​സുകൾ (കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള അഗ്രികൾച്ചറൽ എൻജിനീയറിങ്​, ഫുഡ്​ ടെക്​നോളജി കോഴ്​സുകൾ, വെറ്ററിനറി സർവകലാശാലക്ക്​ കീഴിലുള്ള ബി.ടെക്​ ​െഡയറി ടെക്​നോളജി, ഫുഡ്​ ടെക്​നോളജി കോഴ്​സുകൾ, ഫിഷറീസ്​ സർവകലാശാലക്ക്​ കീഴിലുള്ള ബി.ടെക്​ ഫുഡ്​ ടെക്​നോളജി കോഴ്​സ്​ ഉൾപ്പെടെ)
  • ഫാർമസി കോഴ്​സ്​: ബി.ഫാം
  • ആർക്കിടെക്​ചർ കോഴ്​സ്​: ബി.ആർക്ക്​.

കൂടുതൽ വിവരങ്ങൾക്ക്​ www.cee.kerala.gov.in.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical admissiononline applicationMedical/Engineering Admissionengineering admission
News Summary - Medical / engineering admission; Online application submission started
Next Story