മെഡിക്കൽ, എൻജിനീയറിങ് അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം: മെഡിക്കൽ/ഡെൻറൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള ആദ്യ അലോട്ട്മെൻറും എൻജിനീയറിങ്/ ആർക്കിടെക് ചർ/ ഫാർമസി കോഴ്സുകളിലേക്കുള്ള രണ്ടാം അലോട്ട്മെൻറും പ്രസിദ്ധീകരിച്ചു. പ്രവേശനപരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എ ന്ന വെബ്സൈറ്റിൽ ‘Candidate Portal’ വഴി അലോട്ട്മെൻറ് ഫലം അറിയാം. അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥികൾ ഫീസടച്ച് ജൂലൈ 12ന് വൈകീട്ട് മൂന്നുവരെ ബന്ധപ്പെട്ട കോളജുകളിൽ പ്രവേശനം നേടാം. ഒാൺലൈനായോ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഒാഫിസ് വഴിയോ ഫീസടയ്ക്കാം. അലോട്ട്മെൻറ് വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാണ്.
ഹോം പേജിൽനിന്ന് വിദ്യാർഥികൾ അലോട്ട്മെൻറ് മെമ്മോയുടെ പ്രിൻറൗട്ട് നിർബന്ധമായും എടുക്കണം. വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്മെൻറ് ലഭിച്ച കോഴ്സ്, കോളജ്, അലോട്ട്മെൻറ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വാശ്രയ മെഡിക്കൽ/ ഡെൻറൽ കോളജുകളിലെ എൻ.ആർ.െഎ ക്വോട്ട ഉൾപ്പെടെ സീറ്റുകളിലേക്ക് അലോട്ട്മെൻറ് നടത്തിയിട്ടുണ്ട്. സ്വകാര്യ സ്വാശ്രയ എൻജിനീയറിങ്/ ആർക്കിടെക്ചർ കോളജുകളിലെ കമ്യൂണിറ്റി/ രജിസ്ട്രേഡ് െസാസൈറ്റി/ ട്രസ്റ്റ് ക്വോട്ട സീറ്റുകളിലേക്കും സഹകരണവകുപ്പിന് കീഴിൽ വരുന്ന സ്വാശ്രയ എൻജിനീയറിങ് കോളജുകളിലെ (കേപ്) ആശ്രിതരുടെ മക്കൾക്കായി നീക്കിവെച്ച സീറ്റുകളിലേക്കും ഇൗ ഘട്ടത്തിൽ അലോട്ട്മെൻറ് നടത്തിയിട്ടുണ്ട്.
എൻജിനീയറിങ്/ ആർക്കിടെക്ചർ കോഴ്സുകളിൽ പ്രവേശനം നേടേണ്ട തിയതിയും സമയവും ഉൾപ്പെടുത്തിയ ഷെഡ്യൂൾ www.cee-kerala.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥികൾ അവരുടെ ഹോം പേജിലെ ‘Data Sheet’ എന്ന മെനു െഎറ്റം ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ് ഡൗൺലോഡ് ചെയ്തെടുക്കണം. പ്രവേശനസമയത്ത് ഇത് ഹാജരാക്കണം. നിശ്ചിതസമയത്ത് ഫീസടച്ച് പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്മെൻറും ബന്ധപ്പെട്ട സ്ട്രീമിലെ ഹയർ ഒാപ്ഷനുകളും റദ്ദാകും. എൻജിനീയറിങ്/ ആർക്കിടെക്ചർ/ ഫാർമസി കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെൻറ് നടപടികൾ ജൂലൈ 12ന് തുടങ്ങും.
17ന് മൂന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. മൂന്നാം അലോട്ട്മെൻറിനായി ഒാൺലൈൻ ഒാപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും ഒാപ്ഷനുകൾ ക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദുചെയ്യുന്നതിനും സൗകര്യം ലഭിക്കും. മൂന്നാംഘട്ട അലോട്ട്മെൻറ് സ്വകാര്യ സ്വാശ്രയ എൻജിനീയറിങ്/ ആർക്കിടെക്ചർ കോളജുകളിലേക്കുള്ള അവസാന അലോട്ട്മെൻറ് ആയിരിക്കും. ഹെൽപ്പ് ലൈൻ നമ്പർ: 0471 2339101, 2339102, 2339103, 2339104, 2332123.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.