മെഡിക്കൽ പ്രവേശനം; അംഗീകാരമില്ലാത്ത നാല് കോളജുകൾക്ക് അലോട്ട്മെൻറില്ല
text_fieldsതിരുവനന്തപുരം: മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള ആദ്യ അലോട്ട് മെൻറ് പ്രസിദ്ധീകരിച്ചപ്പോൾ ആരോഗ്യസർവകലാശാലയുടെ അഫിലിയേഷൻ ലഭിക്കാത്ത നാ ല് സ്വാശ്രയ കോളജുകൾ പുറത്ത്. 10 സർക്കാർ മെഡിക്കൽ കോളജുകളിലേക്കും 15 സ്വാശ്രയ കോളജ ുകളിലേക്കുമാണ് അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചത്.
പാലക്കാട് കരുണ, പത്തനംതിട് ട മൗണ്ട് സിയോൺ, തിരുവനന്തപുരം എസ്.യു.ടി, എറണാകുളം ശ്രീനാരായണ എന്നീ കോളജുകളെയാണ് ഒഴിവാക്കിയത്. 19 സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്കാണ് പ്രവേശനപരീക്ഷാകമീഷണർ ഒാപ്ഷൻ ക്ഷണിച്ചത്. ഇതിൽ അഞ്ച് കോളജുകളിലേക്ക് ഒാപ്ഷൻ സ്വീകരിച്ചത് ആരോഗ്യ സർവകലാശാലയുടെ അംഗീകാരത്തിന് വിധേയമായാണ്. ഒാപ്ഷൻ ക്ഷണിക്കുന്ന ഘട്ടത്തിൽ ആരോഗ്യസർവകലാശാലയുടെ അംഗീകാരമില്ലാതിരുന്ന തൊടുപുഴ അൽഅസ്ഹർ, വയനാട് ഡി.എം വിംസ് എന്നീ കോളജുകൾ രേഖകൾ ഹാജരാക്കിയതോടെ അലോട്ട്മെൻറിൽ ഉൾപ്പെടുത്തുകയായിരുന്നു.
ആരോഗ്യസർവകലാശാലയുടെ അഫിലിയേഷൻ ലഭിക്കാതിരുന്ന പാലക്കാട് സർക്കാർ മെഡിക്കൽ കോളജിന് സർക്കാർ ഉറപ്പുനൽകിയതോടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇതുസംബന്ധിച്ച് ആരോഗ്യ സർവകലാശാലക്കും സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. 15 സ്വാശ്രയ മെഡിക്കൽ കോളജുകളിൽനിന്ന് 719 എം.ബി.ബി.എസ് സീറ്റുകളിലേക്കാണ് സ്റ്റേറ്റ് മെറിറ്റിൽ ആദ്യ അലോട്ട്മെൻറ് നടത്തിയത്. ഇൗ കോളജുകളിലെ അവശേഷിക്കുന്ന സീറ്റുകളിലേക്ക് സാമുദായിക, എൻ.ആർ.െഎ, ജനനസ്ഥലം പരിഗണിക്കാതെ ഇന്ത്യക്കാരായ വിദ്യാർഥികൾ തുടങ്ങിയ ക്വോട്ടകളിലാണ് അലോട്ട്മെൻറ്.
ഏഴ് സർക്കാർ മെഡിക്കൽ കോളജുകളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണത്തിനായി പുതുതായി അനുവദിച്ച 155 സീറ്റുകളിലേക്ക് അലോട്ട്മെൻറ് നടത്തിയിട്ടില്ല. ഇവയിലേക്ക് സർക്കാർ തീരുമാനം വരുന്ന മുറക്കേ അലോട്ട്മെൻറ് നടത്തൂ. സ്വാശ്രയ ഡെൻറൽ കോളജുകളിൽ ഒാപ്ഷൻ ക്ഷണിച്ച 19ലേക്കും അലോട്ട്മെൻറ് നടത്തിയിട്ടുണ്ട്. സർവകലാശാലയുടെ അഫിലിയേഷൻ ഇല്ലാതിരുന്ന ഒരു ഡെൻറൽ കോളജ് രേഖ ഹാജരാക്കിയതോടെ അതിലേക്കും അലോട്ട്മെൻറ് നടത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.