മെഡിക്കൽ എൻ.ആർ.െഎ: സ്പോൺസർഷിപ് രേഖക്ക് നോട്ടറി സാക്ഷ്യപ്പെടുത്തൽ നിർബന്ധമാക്കി
text_fieldsതിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിന് എൻ.ആർ.െഎ ക്വോട്ടയിൽ സ്പോൺസർഷിപ് രേഖ നോട്ടറി സാക്ഷ്യപ്പെടുത്തൽ വീണ്ടും നിർബന്ധമാക്കി. കോവിഡ് സാഹചര്യത്തിൽ വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും നിരന്തര പരാതികളെതുടർന്ന് നോട്ടറി സാക്ഷ്യപ്പെടുത്തൽ ഒഴിവാക്കിയിരുന്നു. പകരം സ്പോൺസർഷിപ് രേഖ മുദ്രപത്രത്തിൽ സമർപ്പിച്ചവരെയെല്ലാം കാൻഡിഡേറ്റ് പോർട്ടലിൽ എൻ.ആർ.െഎ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, തിങ്കളാഴ്ചമുതൽ ഇത്തരം വിദ്യാർഥികെള എൻ.ആർ.െഎ കാറ്റഗറിയിൽനിന്ന് ഒഴിവാക്കി.
പകരം നോട്ടറി സാക്ഷ്യപ്പെടുത്തൽ നിർബന്ധമാണെന്ന് സന്ദേശം നൽകി.
ഇതോടെ അവസാനനിമിഷം നോട്ടറി സാക്ഷ്യപ്പെടുത്തൽ സാധ്യമാകില്ലെന്ന് കണ്ട് വിദ്യാർഥികൾ ആശങ്കയിലുമായി. പ്രവേശന, ഫീസ് നിയന്ത്രണസമിതി നിർദേശപ്രകാരമാണ് നോട്ടറി സാക്ഷ്യപ്പെടുത്തൽ നിർബന്ധമാക്കിയതെന്ന് പ്രവേശന പരീക്ഷ കമീഷണറേറ്റ് വിശദീകരിക്കുന്നു.
നേരത്തേ മെഡിക്കൽ പി.ജി പ്രവേശനഘട്ടത്തിൽ എൻ.ആർ.െഎ സ്പോൺസർഷിപ് രേഖ സാക്ഷ്യപ്പെടുത്തുന്നതിൽ പ്രവേശന, ഫീസ് നിയന്ത്രണസമിതി ഇളവ് നൽകിയിരുന്നു. എം.ബി.ബി.എസിെൻറ കാര്യത്തിൽ ആവശ്യം ഉയർന്നപ്പോൾ ഇളവ് ഇവർക്കുകൂടി നൽകാൻ തീരുമാനിച്ച് സമിതിയെ അറിയിച്ചിരുന്നു.
എന്നാൽ, എം.ബി.ബി.എസിെൻറ കാര്യത്തിൽ ഇളവ് അനുവദിക്കാനാകില്ലെന്ന് സമിതി നിലപാടെടുത്തതോടെയാണ് നോട്ടറി സാക്ഷ്യപ്പെടുത്തൽ നിർബന്ധമാക്കിയത്.
ഇതോടെ എൻ.ആർ.െഎ ക്വോട്ട സീറ്റ് ലക്ഷ്യമിട്ട ഒേട്ടറെ പേർ ആശങ്കയിലായി.
കോവിഡ് സാഹചര്യത്തിൽ വിദേശത്തുനിന്ന് നാട്ടിലെത്തി സ്പോൺസർഷിപ് രേഖ നോട്ടറി സാക്ഷ്യപ്പെടുത്തൽ അസാധ്യമാണെന്നാണ് ഇവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.