മെഡിക്കൽ എൻ.ആർ.െഎ ക്വോട്ട: ഇതര സംസ്ഥാനത്തുള്ളവർക്കും അപേക്ഷിക്കാൻ അവസരം നൽകണമെന്ന്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാർഥികൾക്കും സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എൻ.ആർ.െഎ സീറ്റുകളിലേക്ക് അപേക്ഷിക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് മെഡിക്കൽ മാനേജ്മെൻറ് അസോസിയേഷൻ പ്രവേശന പരീക്ഷ കമീഷണർക്ക് കത്ത് നൽകി. ഇതുസംബന്ധിച്ച് സെപ്റ്റംബർ 11ലെ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എൻ.ആർ.െഎ ക്വോട്ടയിൽ ജനനസ്ഥലം പരിഗണിക്കാതെ വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ അവസരം നൽകണമെന്നാണ് അസോസിയേഷെൻറ ആവശ്യം. നിലവിൽ കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്കാണ് എൻ.ആർ.െഎ ക്വോട്ടയിൽ അപേക്ഷിക്കാനാകുന്നത്.
അപേക്ഷകരില്ലാത്തതിനാൽ കഴിഞ്ഞ വർഷങ്ങളിൽ എൻ.ആർ.െഎ സീറ്റുകൾ സ്പോട്ട് അലോട്ട്മെൻറിൽ ജനറൽ സീറ്റുകളാക്കി മാറ്റുന്നതാണ് രീതി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികൾക്കുകൂടി എൻ.ആർ.െഎ സീറ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതോടെ അവശേഷിക്കുന്ന സീറ്റുകൾ ജനറൽ സീറ്റുകളാക്കി മാറ്റുന്നത് തടയാമെന്ന കണക്കുകൂട്ടലിലാണ് മാനേജ്മെൻറ് അസോസിയേഷൻ സുപ്രീംകോടതിയെ സമീപിച്ചതും അനുകൂല വിധി സമ്പാദിച്ചതും.
എൻ.ആർ.െഎ േക്വാട്ടയിൽ സർക്കാർ നിശ്ചയിച്ച ഫീസ് 20 ലക്ഷം രൂപയാണ്. ഇൗ സീറ്റുകൾ ജനറൽ സീറ്റുകളാക്കി മാറ്റുന്നതോടെ ലഭിക്കുന്ന ഫീസ് ആറര മുതൽ ഏഴര ലക്ഷം വരെയായി ചുരുങ്ങും. എന്നാൽ, സർക്കാർ നിശ്ചയിച്ചതിലും കൂടുതൽ തുക എൻ.ആർ.െഎ ക്വോട്ടയിൽ പല കോളജുകളും ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതി നിർദേശ പ്രകാരം ഇൗ തുക പ്രവേശന പരീക്ഷ കമീഷണർ വിജ്ഞാപനം ചെയ്തതോടെയാണ് ആദ്യ അലോട്ട്മെൻറിൽ 28 എൻ.ആർ.െഎ സീറ്റുകൾ ഒഴിഞ്ഞുകിടക്കാൻ കാരണമായി പറയുന്നത്. 34 ലക്ഷം രൂപ വരെയാണ് എൻ.ആർ.െഎ ക്വോട്ടയിൽ മാനേജ്മെൻറുകൾ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.