സി.എം.സി വെല്ലൂരിൽ മെഡിക്കൽ പി.ജി
text_fieldsക്രിസ്ത്യൻ മെഡിക്കൽ കോളജ് (സി.എം.സി) വെല്ലൂർ മെഡിക്കൽ പി.ജി (എം.ഡി/എം.എസ്), ഡിപ്ലോമ (ക്ലിനിക്കൽ പാതോളജി), എം.സി.എച്ച് (ന്യൂറോ സർജറി (ബ്രോഡ് സ്പെഷാലിറ്റി-പോസ്റ്റ് എം.ബി.ബി.എസ്) കോഴ്സുകളിൽ പ്രവേശനം നൽകുന്നു. നീറ്റ്-പി.ജി 2024ൽ യോഗ്യത നേടിയവർക്കാണ് അവസരം. 50 ശതമാനം സീറ്റിൽ മാനേജ്മെന്റും ശേഷിച്ച 50ൽ സംവരണ വ്യവസ്ഥകൾ പാലിച്ച് തമിഴ്നാട് സർക്കാർ സെലക്ഷൻ കമ്മിറ്റിയുമാണ് പ്രവേശനം നൽകുന്നത്. മാനേജ്മെന്റിൽ 20 ശതമാനം ക്രിസ്ത്യൻ ന്യൂനപക്ഷ സീറ്റുകളാണ്. വിശദവിവരങ്ങളടങ്ങിയ അഡ്മിഷൻ ബുള്ളറ്റിൻ http://admissions.cmcvellore.ac.inൽ. സെപ്റ്റംബർ ഏഴുവരെ ഓൺലൈനായി അപേക്ഷിക്കാം.
കോഴ്സുകൾ: എം.ഡി-മൂന്നുവർഷം, സ്പെഷാലിറ്റികളും സീറ്റുകളും-അനസ്തേഷ്യോളജി 33, അനാട്ടമി 4, ബയോ കെമിസ്ട്രി 2, കമ്യൂണിറ്റി മെഡിസിൻ 6, ഡെർമറ്റോളജി വെനിറോളജി ആൻഡ് ലെപ്രസി 5, ജറിയാട്രിക്സ് 5, ഫാമിലി മെഡിസിൻ 6, ജനറൽ മെഡിസിൻ 16, മൈക്രോബയോളജി 4, പീഡിയാട്രിക്സ് 20, പാതോളജി 8, ഫാർമക്കോളജി 2, ഫിസിയോളജി 4, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ 4, സൈക്യാട്രി 12, റേഡിയോ ഡെയ്ഗ്നോസിസ് 24, റേഡിയേഷൻ ഓങ്കോളജി 8, റെസ്പെറേറ്ററി മെഡിസിൻ 4, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ 3, ന്യൂക്ലിയർ മെഡിസിൻ 2, എമർജൻസി മെഡിസിൻ 3
എം.എസ്-മൂന്നുവർഷം-ഓട്ടോറിനോലെറിങ്കോളജി 8, ജനറൽ സർജറി 10, ഒബ്സ്ട്രെറ്റിക്സ് ആൻഡ് ഗൈനക്കോളജി 17, ഒഫ്താൽമോളജി 9, ഓർത്തോപീഡിക്സ് 12; എം.സി.എച്ച്- ന്യൂറോ സർജറി (ബ്രോഡ് സ്പെഷാലിറ്റി-പോസ്റ്റ് എം.ബി.ബി.എസ്) കോഴ്സ് കാലാവധി 6 വർഷം; സീറ്റുകൾ 3; ഡിപ്ലോമ ഇൻ ക്ലിനിക്കൽ പാതോളജി 4. കോഴ്സ് കാലാവധി 2 വർഷം. അപേക്ഷാഫീസ് 1500 രൂപ. അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. അന്വേഷണങ്ങൾക്ക് registrar@cmcvellore.ac.in എന്ന ഇ-മെയിലിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.