മെഡിക്കൽ പി.ജി കൗൺസലിങ്: രണ്ടാംഘട്ട രജി. ഒമ്പതുവരെ
text_fieldsഅഖിലേന്ത്യ മെഡിക്കൽ പി.ജി കോഴ്സുകളിലേക്ക് മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള രണ്ടാം റൗണ്ട് ഓൺലൈൻ കൗൺസലിങ് രജിസ്ട്രേഷൻ, ചോയ്സ് ഫില്ലിങ് നടപടികൾ തുടങ്ങി. നിർദേശാനുസരണം രജിസ്ട്രേഷൻ, ഫീസ് പേയ്മെന്റ്, ചോയ്സ് ഫില്ലിങ്/ലോക്കിങ് നടപടികൾ ഡിസംബർ ഒമ്പതിനകം പൂർത്തീകരിക്കണം.
നീറ്റ്-പി.ജി 2024 റാങ്കടിസ്ഥാനത്തിൽ ഡിസംബർ 12ന് സീറ്റ് അലോട്ട്മെന്റ് നടത്തും. 13-20 വരെ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാം. അഖിലേന്ത്യ ക്വോട്ടയിലും കൽപിത/കേന്ദ്ര സർവകലാശാലകളിലും മറ്റും ഒഴിവുള്ള സീറ്റുകളിലേക്കാണ് രണ്ടാംഘട്ട സീറ്റ് അലോട്ട്മെന്റ്.
കൗൺസലിങ്, അലോട്ട്മെന്റ് ഷെഡ്യൂളുകളും സ്ഥാപനങ്ങളും മെഡിക്കൽ പി.ജി കോഴ്സുകളും സീറ്റുകളും www.mcc.nic.inൽ ലഭിക്കും. പ്രവേശന നടപടിക്രമങ്ങൾ, ഫീസ് നിരക്കുകൾ വെബ്സൈറ്റിൽ പരിഷ്കരിച്ച നീറ്റ്-പി.ജി കൗൺസലിങ് വിവരണ പത്രികയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.