Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2017 3:43 AM IST Updated On
date_range 21 Sept 2017 3:43 AM ISTജിപ്മെറിൽ മെഡിക്കൽ പി.ജി പ്രവേശനപരീക്ഷ നവംബർ 19ന്
text_fieldsbookmark_border
കേന്ദ്ര ആേരാഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിനുകീഴിൽ പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പോസ്റ്റ്ഗ്രാജുവേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മെർ) 2018 ജനുവരി സെഷനിലേക്കുള്ള മെഡിക്കൽ പി.ജി (എം.ഡി/എം.എസ്/ഡി.എം/എം.സിഎച്ച്) കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ദേശീയതലത്തിൽ 2017 നവംബർ 19 ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണിവരെ നടത്തുന്ന എൻട്രൻസ് പരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. എൻട്രൻസ് പരീക്ഷയിൽ പെങ്കടുക്കുന്നതിന് ഒാൺലൈൻ അപേക്ഷ സമർപ്പണത്തിന് 2017 ഒക്ടോബർ 20 വരെ സമയമുണ്ട്.
കോഴ്സുകൾ
എം.ഡി/എം.എസ്: മൂന്നുവർഷമാണ് പഠനകാലാവധി. എം.ഡി കോഴ്സിൽ ലഭ്യമായ ഡിസിപ്ലിനുകളും സീറ്റുകളും: അനസ്തേഷ്യോളജി (ഏഴ് സീറ്റ്), അനാട്ടമി (മൂന്ന്), ബയോകെമിസ്ട്രി (മൂന്ന്), കമ്യൂണിറ്റി മെഡിസിൻ (മൂന്ന്), ഡെർമറ്റോളജി-വെനിറിയോളജി ആൻഡ് ലെപ്രസി (മൂന്ന്), എമർജൻസി മെഡിസിൻ (രണ്ട്), ഫോറെൻസിക് മെഡിസിൻ (ഒന്ന്), ജനറൽ മെഡിസൻ (10), ഇമ്യൂണോഹീമെറ്റോളജി ആൻഡ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ (ഒന്ന്), മൈക്രോ ബയോളജി (മൂന്ന്), ന്യൂക്ലിയർ മെഡിസിൻ (ഒന്ന്), പാതോളജി (മൂന്ന്), പീഡിയാട്രിക്സ് (എട്ട്), ഫാർമക്കോളജി (മൂന്ന്), ഫിസിയോളജി (മൂന്ന്), സൈക്യാട്രി (ഒന്ന്), പൾമണറി മെഡിസിൻ (ഒന്ന്), റേഡിയോ ഡെയ്ഗ്നോസിസ് (മൂന്ന്), േറഡിയോതെറാപ്പി (മൂന്ന്).
എം.എസ് കോഴ്സിൽ ലഭ്യമായ ഡിസിപ്ലിനുകളും സീറ്റുകളും: ജനറൽ സർജറി (ഒൻപത്), ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി (ഒൻപത്), ഒഫ്താൽമോളജി (നാല്), ഒാർത്തോപീഡിക് സർജറി (മൂന്ന്), ഒാേട്ടാ-റിനോലാറിേങ്കാളജി (മൂന്ന്). എം.ഡി/എം.എസ് കോഴ്സുകൾക്ക് മൊത്തം 90 സീറ്റുകളാണ് 2018 ജനുവരി സെഷനിലുള്ളത്.
പ്രവേശനയോഗ്യത: ഇന്ത്യൻ പൗരന്മാർക്കും പ്രവാസി ഇന്ത്യക്കാർക്കും അപേക്ഷിക്കാം. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകരിച്ച എം.ബി.ബി.എസ് ബിരുദം മൊത്തം 55 ശശതമാനം മാർക്കിൽ കുറയാതെ നേടി വിജയിച്ചിരിക്കണം. പട്ടികജാതി/വർഗക്കാർക്ക് 50 ശതമാനം മാർക്ക് മതി. 12 മാസത്തെ കമ്പൽസറി റൊേട്ടറ്റിങ് ഇേൻറൺഷിപ്പ്/പ്രാക്ടിക്കൽ ട്രെയിനിങ് 2017 ഡിസംബർ 31നകം പൂർത്തിയാക്കണം.
അപേക്ഷ: www.jipmer.puducherry.gov.in എന്ന വെബ്സൈറ്റിൽ ‘Apply online MD/MS admission-January 2018 Session’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പ്രോസ്പെക്ടസ് ഡൗൺലോഡ് ചെയ്ത് അതിലെ നിർദേശങ്ങൾ പാലിച്ചുവേണം ഒാൺലൈൻ അപേക്ഷ സമർപ്പണം നടത്തേണ്ടത്. അപേക്ഷ ഇപ്പോൾ സമർപ്പിക്കാം. 2017 ഒക്ടോബർ 20 വരെ അപേക്ഷകൾ സ്വീകരിക്കും.
അപേക്ഷ ഫീസ് ജനറൽ, ഒ.ബി.സി വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 1500 രൂപയാണ്. പട്ടികജാതി/വർഗക്കാർക്ക് 1200 രൂപ മതി. പ്രവാസി ഇന്ത്യക്കാർക്ക് 3000 രൂപയാണ് അപേക്ഷഫീസ്. ഇൗ തുകയോടൊപ്പം ട്രാൻസിക്ഷൻ ചാർജ് കൂടി നൽേകണ്ടിവരും. അസ്ഥിസംബന്ധമായ വൈകല്യമുള്ളവരെ അപേക്ഷഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2017 ജൂലൈ ഒന്നിനുശേഷം എടുത്ത കളർ പാസ്പോർട്ട് വലിപ്പത്തിലുള്ള ഫോേട്ടായും ഒപ്പും അേപക്ഷ സമർപ്പണവേളയിൽ അപ്ലോഡ്ചെയ്യാൻ മറക്കരുത്.
എൻട്രൻസ് പരീക്ഷ: കമ്പ്യൂട്ടർ അധിഷ്ഠിത എൻട്രൻസ് പരീക്ഷയിൽ (ഒാൺലൈൻ) ബേസിക് ക്ലിനിക്കൽ സയൻസസ്, ക്ലിനിക്കൽ സയൻസസ് വിഷയങ്ങളിൽ മൾട്ടിപ്ൾ ചോയിസ് മാതൃകയിൽ 250 ചോദ്യങ്ങളുണ്ടാവും. ആകെ മൂന്ന് മണിക്കൂർ സമയം അനുവദിക്കും.
എൻട്രൻസ് പരീക്ഷാമാതൃക അറിയാൻ വെബ്സൈറ്റിൽ ‘മോക് ടെസ്റ്റ്’ സൗകര്യം ലഭ്യമാണ്. എൻട്രൻസ് പരീക്ഷ നവംബർ 19ന് തിരുവനന്തപുരം, പുതുച്ചേരി, ചെന്നൈ, ബംഗളൂരു, മുംബൈ, വിജയവാഡ, ന്യൂഡൽഹി, അഹ്മദാബാദ്, ഭുവനേശ്വർ, കൊൽക്കത്ത കേന്ദ്രങ്ങളിലായി നടക്കും. അപേക്ഷാർഥിക്ക് മുൻഗണനാക്രമത്തിൽ 3 അപേക്ഷാകേന്ദ്രങ്ങൾ ഒാപ്ട് ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണനാപ്രകാരമുള്ള ടെസ്റ്റ് സെൻറർ അനുവദിക്കും. ഹാൾടിക്കറ്റ് നവംബർ ഒന്നിന് ഡൗൺലോഡ് ചെയ്യാം. കോഴ്സ് ഫീസായി 15,960 രൂപ അഡ്മിഷൻ കൗൺസിലിങ് സമയത്ത് അടയ്ക്കണം. കൂടുതൽ വിവരങ്ങൾ www.jipmer.puducherry.gov.in ൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story