മെഡിക്കൽ/എൻജിനീയറിങ് പ്രവേശനം; അലോട്ട്മെന്റ് ഇന്ന് വൈകീട്ട്
text_fieldsതിരുവനന്തപുരം: മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള ആദ്യ അലോട്ട്മെൻറും എൻ ജിനീയറിങ്, ആർകിടെക്ചർ, ഫാർമസി േകാഴ്സുകളിലേക്കുള്ള രണ്ടാം അലോട്ട്മെൻറും തി ങ്കളാഴ്ച വൈകീട്ട് പ്രസിദ്ധീകരിക്കും. ഒാപ്ഷൻ രജിസ്ട്രേഷനും കൺഫർമേഷനും ഞായറ ാഴ്ച രാവിലെ 10ന് അവസാനിച്ചിരുന്നു. അലോട്ട്മെൻറ് ലഭിക്കുന്നവർ 12 വരെ ഒാൺലൈനായ ോ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഒാഫിസ് വഴിയോ ഫീസടച്ച് ബന്ധപ്പെട്ട കോളജുകളിൽ പ്രവ േശനം നേടണം.
എൻജിനീയറിങ് കോഴ്സുകളിൽ പ്രവേശനത്തിനായി ബ്രാഞ്ച് അടിസ്ഥാനത ്തിലുള്ള സമയക്രമവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒമ്പതിന് രാവിലെ 9.30 മുതൽ: ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, പ്രൊഡക്ഷൻ എൻജിനീയറിങ്, ബയോമെഡിക്കൽ എൻജിനീയറിങ്, ഫുഡ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, അഗ്രികൾചർ എൻജിനീയറിങ്, െഡയറി ടെക്നോളജി.
ഒമ്പതിന് ഉച്ചക്ക് 1.30 മുതൽ: അൈപ്ലഡ് ഇലക്ട്രോണിക്സ്, കെമിക്കൽ എൻജിനീയറിങ്, പോളിമർ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ, ഇലക്ട്രോണിക്സ് ആൻഡ് ബയോമെഡിക്കൽ എൻജിനീയറിങ്, ഒാേട്ടാമൊബൈൽ എൻജിനീയറിങ്.
10ന് രാവിലെ 9.30: സിവിൽ, നേവൽ ആർകിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിങ്, ഫുഡ് ടെക്നോളജി, ആർകിടെക്ചർ (ഗവ. കോളജുകൾ), ബയോടെക്നോളജി ആൻഡ് ബയോകെമിക്കൽ എൻജിനീയറിങ്, റോബോട്ടിക്സ് ആൻഡ് ഒാേട്ടാമേഷൻ.
ഉച്ചക്ക് 1.30: കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, എയ്റോനോട്ടിക്കൽ, ഇൻഡസ്ട്രിയൽ, ഫുഡ് സയൻസ് ടെക്നോളജി.
11ന് 9.30: മെക്കാനിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ പ്രൊഡക്ഷൻ, ബയോടെക്നോളജി, സേഫ്റ്റി ആൻഡ് ഫയർ, മെക്കാനിക്കൽ ഒാേട്ടാമൊബൈൽ. ഉച്ചക്ക് 1.30: ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെേൻറഷൻ ആൻഡ് കൺട്രോൾ, പ്രിൻറിങ് ടെക്നോളജി, മെക്കട്രോണിക്സ്, മെറ്റലർജി, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽ. നിശ്ചിത തീയതികളിൽ പ്രവേശനം നേടാൻ സാധിക്കാത്തവർക്ക് 12ന് വൈകീട്ട് മൂന്ന് വരെ ബന്ധപ്പെട്ട കോളജുകളുമായി ബന്ധപ്പെട്ട് പ്രവേശനം നേടാം. നിശ്ചിതസമയത്തിനകം പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്മെൻറും ബന്ധപ്പെട്ട ഹയർ ഒാപ്ഷനുകളും റദ്ദാകും. ഹെൽപ്ലൈൻ നമ്പർ: 0471 2332123, 2339101, 2339102, 2339103, 2339104.
അഖിലേന്ത്യ ക്വോട്ട; ആദ്യ അലോട്ട്മെൻറിൽ പ്രവേശനം ഇന്ന് കൂടി
തിരുവനന്തപുരം: അഖിലേന്ത്യ ക്വോട്ടയിൽ മെഡിക്കൽ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥികൾക്ക് കോളജിൽ ചേരാനുള്ള അവസരം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് അവസാനിക്കും. രണ്ടാം അലോട്ട്മെൻറിനായുള്ള രജിസ്ട്രേഷൻ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വൈകീട്ട് അഞ്ച് വരെയാണ്. വ്യാഴാഴ്ച ഉച്ചക്ക് 12 വരെ ഫീസടക്കാം. 12ന് വൈകീട്ട് മൂന്ന് വരെ ചോയ്സ് ലോക്കിങ് നടത്താം. 15ന് രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. 15 മുതൽ 22 വരെ കോളജുകളിൽ പ്രവേശനം നേടാം. കേന്ദ്ര/കൽപിത സർവകലാശാലകൾ/ ഇ.എസ്.െഎ മെഡിക്കൽ കോളജുകളിലേക്കുള്ള പ്രവേശന നടപടികളും ഇതേ സമയക്രമത്തിൽ തന്നെയാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.