Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകേരളത്തിന്റെ ചരിത്രം...

കേരളത്തിന്റെ ചരിത്രം തിരഞ്ഞ് മീനുവും അഞ്ജനയും ലിജയും ശൈലജയും നെതർലൻഡ്സിലേക്ക്

text_fields
bookmark_border
കേരളത്തിന്റെ ചരിത്രം തിരഞ്ഞ് മീനുവും അഞ്ജനയും ലിജയും ശൈലജയും നെതർലൻഡ്സിലേക്ക്
cancel

കേരള ചരിത്രവുമായി ബന്ധിപ്പിക്കുന്ന മധ്യകാല ഡച്ചിലുള്ള രേഖകൾ പഠിക്കുന്നതിന്റെ ഭാഗമായി കേരള ചരിത്രഗവേഷണ കൗൺസിൽ തിരഞ്ഞെടുത്ത നാല് വിദ്യാർഥികളടങ്ങുന്ന ആദ്യസഘം പഠനത്തിനായി നെതർലൻഡ്സിലെ ലെയ്ഡൻ യൂനിവേഴ്സിറ്റിയിലേക്ക് ജൂലൈ ഒന്നിന് യാത്ര തിരിക്കും.

മീനു റെബേക്ക, അഞ്ജന അബി, ലിജ മേരി കെ.ജെ., ശൈലജ എം. എന്നിവരാണ് ഫെലോഷിപ്പിന് അർഹരായി ഒന്നരവർഷത്തെ പരിശീലനത്തിനും പഠനത്തിനുമായി ലെയ്ഡിനിലേയ്ക്ക് യാത്രയാകുന്നത്.കേരള ചരിത്രത്തിന്റെ ഭാഗമായ വ്യക്തികൾ, സംഭവങ്ങൾ, വ്യാപാരം, വിശ്വാസം, അടിമത്തം, ഭാഷ, ശീലങ്ങൾ ഇങ്ങനെ വിവിധതരം വിഷയമേഖലകളിലേക്ക് കേരളചരിത്ര പഠനങ്ങളെ വഴി നടത്താൻ ഡച്ച് രേഖകളുടെ പഠനം സഹായിക്കുമെന്നു ചരിത്ര ഗവേഷണ കൗൺസിൽ ചെയർമാൻ പ്രഫസർ കെ.എൻ. ഗണേഷ് പറഞ്ഞു.

ഡച്ച് രേഖകളുടെ പഠനത്തിന് ഏറ്റവും വലിയ പരിമിതി അത് മധ്യകാല ഡച്ച് ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്നു എന്നുള്ളതാണ്. കോസ്മോസ് മലബാറിക്കസിന്റെ ഡച്ച് ഭാഷാ പരിശീലനം വഴി ഇതു മറികടക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ചരിത്ര ഗവേഷണത്തിന് ചുക്കാൻ പിടിക്കുന്ന കേരള ചരിത്ര ഗവേഷണ കൗൺസിൽ. ഉന്നത വിദ്യഭ്യാസ കൗൺസിലിന് കീഴിലുള്ള ഗവേഷണ സ്ഥാപനമാണ്. നെതർലൻഡ്സിലെ ലെയ്ഡൻ സർവകലാശാലയുമായും നെതർലൻസിലെ പുരാരേഖാ വകുപ്പുമായും ചേർന്നാണ് കോസ്മോസ് മലബാറിക്കസ് ഗവേഷണ പദ്ധതി നടപ്പിലാക്കുന്നത്. ഇത് വരെയും സമഗ്ര പഠനത്തിന് വിധേയമാകാത്ത ഡച്ച് രേഖകളുടെ അടിസ്ഥാനത്തിലുള്ള ചരിത്ര ഗവേഷണ പദ്ധതിയാണ് കോസ്മോസ് മലബാറിക്കസ്.

കേരള ചരിത്രഗവേഷണ കൗൺസിലും നെതർലാൻഡിലെ ലെയ്ഡൻ യൂനിവേഴ്സിറ്റിയും നാഷനൽ അർകീവീസ് ഓഫ് നെതെർലാൻഡ്സും തമ്മിലുള്ള 2022 ലെ ധാരണാപത്രപ്രകാരമുള്ള സ്റ്റുഡന്റസ് എക്സ്ചേഞ്ച് പ്രോഗ്രാമാണ് കോസ്മോസ് മലബാറിക്കസ് എന്ന പ്രൊജക്ടിന്റെ പ്രധാന സവിശേഷത. കേരളത്തിൽ നിന്നും ആറ് വിദ്യാർഥികൾ ലെയ്ഡനിലേക്കും.

ലെയ്ഡനിൽ നിന്ന് ആറു വിദ്യാർഥികൾ കേരള ചരിത്ര ഗവേഷണ കൗൺസിലിലേക്കും ഇതിന്റെ ഭാഗമായി പഠനത്തിനായി എത്തും. കേരളത്തിലും നെതർലൻഡ്സിലുമുള്ള ഡച്ചു ഭാഷയിലെ രേഖകൾ, ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും പരിഭാഷപ്പെടുത്തി, പ്രസിദ്ധീകരിച്ച് പഠനത്തിനായി എത്തിക്കാനാണ് കേരള ചരിത്ര ഗവേഷണ കൗൺസിൽ കോസ്മോസ് മലബാറിക്കസിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Historical Research Council
News Summary - Meenu, Anjana, Lija and Shailaja to Netherlands
Next Story