ഉയർന്ന ശമ്പളം കിട്ടാൻ ഐ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലും പഠിക്കണോ? വേണ്ടെന്ന് 85 ലക്ഷം രൂപയുടെ പാക്കേജിൽ ജോലി ലഭിച്ച മിടുക്കി
text_fieldsഐ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലും പഠിക്കുന്നവർക്കാണ് സാധാരണ ഉയർന്ന പാക്കേജിൽ ശമ്പളം ലഭിക്കുകയെന്ന ട്രെൻഡ് മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. മറ്റ് കോളജുകളിൽ പഠിക്കുന്ന മിടുക്കർക്കും ഉയർന്ന ശമ്പള വാഗ്ദാനം ലഭിക്കുമെന്നതിന് മികച്ച ഉദാഹരണമാണ് റാഷി ബഗ്ഗ. നയാ റായ്പൂരിലെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷനിൽ(ഐ.ഐ.ഐ.ടി-എൻ.ആർ) നിന്ന് ബി.ടെക് ബിരുദം പൂർത്തിയാക്കിയ ഉടനെയാണ് റാഷിക്ക് 85ലക്ഷം രൂപയുടെ വാർഷിക ശമ്പള പാക്കേജിൽ ജോലി ഓഫർ ലഭിച്ചത്. 2023ൽ ഐ.ഐ.ഐ.ടി-എൻ.ആർ ഒരു വിദ്യാർഥിക്കും ലഭിക്കുന്ന ഏറ്റവും വലിയ ശമ്പളപാക്കേജായിരുന്നു അത്. മറ്റൊരു കമ്പനിയിൽ നിന്നും ഇതേ ശമ്പളപാക്കേജിൽ റാഷിക്ക് ജോലി വാഗ്ദാനം ലഭിച്ചിരുന്നു. കൂടുതൽ കൂടുതൽ ഇന്റർവ്യൂകളിൽ ഈ മിടുക്കി പങ്കെടുത്തുകൊണ്ടേയിരിക്കുന്നു.
ഇതേ സ്ഥാപനത്തിൽ പഠിക്കുന്ന യോഗേഷ് കുമാറിന് 56 ലക്ഷം രൂപയുടെ വാർഷിക ശമ്പളത്തിൽ ജോലി വാഗ്ദാനം ലഭിച്ചിട്ടുണ്ട്. സോഫ്റ്റ് വെയർ ഡെവലപ്മെന്റ് എൻജിനീയറായാണ് ഒരു മൾട്ടി നാഷനൽ കമ്പനി ജോലി വാഗ്ദാനം ചെയ്തത്.
2020 ൽ ഐ.ഐ.ഐ.ടി-എൻ.ആറിൽ പഠിച്ച രവി കുശാശ്വക്ക് ഒരു കോടി രൂപ വാർഷിക ശമ്പളത്തിൽ മൾട്ടിനാഷനൽ കമ്പനിയിൽ നിന്ന് ജോലി വാഗ്ദാനം ലഭിച്ചിരുന്നു. എന്നാൽ കോവിഡ് മഹാമാരിയായതിനാൽ രവിക്ക് കമ്പനിയിൽ ജോയിൻ ചെയ്യാൻ സാധിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.