എം.ജി. യിൽ ഏക ജാലക ബിരുദ പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷൻ ഇപ്പോൾ
text_fieldsഎം.ജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ്/സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ഏകജാലകം വഴി ഒന്നാംവർഷം ബിരുദ കോഴ്സുകളിൽ പ്രവേശനത്തിന് പ്ലസ് ടു വിജയിച്ചവർക്ക് രജിസ്റ്റർ ചെയ്യാം.
പ്രവേശന വിജ്ഞാപനം, പ്രോസ്പെക്ടസ്, ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം എന്നിവ https://cap.mgu.ac.in/ugcap 2022ൽ ലഭിക്കും. രജിസ്ട്രേഷൻ ഫീസ് 800 രൂപ. പട്ടികജാതി/വർഗക്കാർക്ക് 400.മാനേജ്മെന്റ്, കമ്യൂണിറ്റി, ലക്ഷദ്വീപ് നിവാസികൾക്ക് സംവരണം ചെയ്ത സീറ്റുകളിലേക്ക് ഏകജാലകം വഴിയും പ്രവേശനമാഗ്രഹിക്കുന്ന കോളജിലും അപേക്ഷ നൽകാം.
വികലാംഗ/സ്പോർട്സ്/കൾചറൽ േക്വാട്ട വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കും ഓൺലൈനായി രജിസ്റ്റർ ചെയ്യണം. സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ടതാണ്. പ്രൊവിഷനൽ റാങ്ക് ലിസ്റ്റ് സർവകലാശാല പ്രസിദ്ധീകരിക്കും. കോളജുകളും കോഴ്സുകളും പ്രവേശന യോഗ്യതകളും സെലക്ഷൻ നടപടികളുമെല്ലാം വെബ്സൈറ്റിൽ റിസോഴ്സ് ലിങ്കിലുള്ള 'യു.ജി ക്യാപ്-2022' പ്രോസ്പെക്ടസിലുണ്ട്.
പ്ലസ് ടു/തത്തുല്യ പരീക്ഷയുടെ മാർക്ക് അടിസ്ഥാനത്തിൽ മെറിറ്റ്/റാങ്ക് ലിസ്റ്റ് തയാറാക്കി പ്രസിദ്ധപ്പെടുത്തും. റാങ്ക് ലിസ്റ്റിലുള്ളവർക്ക് കോളജ്, കോഴ്സ് ഓപ്ഷനുകൾ സമർപ്പിക്കാൻ പ്രത്യേക സമയം അനുവദിക്കും. കേന്ദ്രീകൃത സീറ്റ് അലോട്ട്മെന്റിലൂടെയാണ് അഡ്മിഷൻ.
വൈവിധ്യമാർന്ന വിഷയങ്ങളിൽ ബി.എ, ബി.എസ്സി, ബിവോക്, ബി.എസ്.ഡബ്ല്യു, ബി.സി.എ, ബി.പി.ഇ.എസ്, ബി.എസ്.എം, ബി.കോം, ബി.ബി.എം, ബി.എച്ച്.എം, ബി.ടി.ടി.എം മുതലായ കോഴ്സുകളിലാണ് 'പഠനാവസരം'. പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങളും അപ്ഡേറ്റുകളും വെബ്സൈറ്റിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.