എം.ജി ബിരുദ പ്രവേശനം: എസ്.സി, എസ്.ടി അലോട്ട്മെന്‍റിന് ഇന്ന് അപേക്ഷിക്കാം
text_fieldsകോട്ടയം: എം.ജി സർവകലാശാലക്ക് കീഴിലുള്ള കോളജുകളിൽ ബിരുദ പ്രവേശനത്തിന് പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് സ്പെഷ്യൽ അലോട്ട്മെന്‍റ് നടത്തും. ഇന്ന് (ഒക്ടോബർ 23) വൈകീട്ട് നാലു മണി വരെ പുതുതായി ഒാപ്ഷൻ നൽകാം. വിശദ വിവരങ്ങൾക്ക് www.cap.mgu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്മെന്‍റിൽ പ്രവേശനം ലഭിച്ചവർക്കും അടക്കം എല്ലാ വിഭാഗം പട്ടിക ജാതി, പട്ടിക വർഗ അപേക്ഷകർക്കായി രണ്ടാമത് പ്രത്യേക അലോട്ട്മെന്‍റ് നടത്തും.
ഒാൺലൈൻ അപേക്ഷയിൽ വരുത്തിയ പിശകുമൂലം അലോട്ട്മെന്‍റിന് പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്മെന്‍റിലൂടെ പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേക ഫീസ് അടക്കാതെ പുതുതായി ഒാപ്ഷൻ നൽകാമെന്നും സർവകലാശാല പി.ആർ.ഒ അറിയിച്ചു.
നിലവിലുള്ള ആപ്ലിക്കേഷൻ നമ്പറും പാസ് വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന വെബ്സൈറ്റിലെ 'അക്കൗണ്ട് ക്രിയേഷൻ' ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പരും പഴയ പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്താണ് പുതുതായി ഓപ്ഷൻ നൽകേണ്ടത്.
പുതിയ ആപ്ലിക്കേഷൻ നമ്പർ സൂക്ഷിച്ചുവെക്കണം. അപേക്ഷയിലെ തെറ്റുകളും തിരുത്താം. എസ്.സി./എസ്.ടി.യിലെ മറ്റു വിഭാഗക്കാർക്ക് പുതുതായി ഫീസടച്ച് പ്രത്യേക അലോട്ട്മെന്‍റിൽ പങ്കെടുക്കാം. പ്രത്യേക അലോട്ട്മെന്‍റിൽ പങ്കെടുക്കുന്നവരെല്ലാം പുതുതായി ഓപ്ഷൻ നൽകണം. ഓപ്ഷൻ നൽകിയശേഷം അപേക്ഷ സേവ് ചെയ്ത് ഓൺലൈനായി സമർപ്പിക്കണം. പ്രിന്‍റൗട്ട് സർവകലാശാലയിൽ നൽകേണ്ടതില്ല.
വിവിധ കോളേജുകളിൽ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. ഒക്ടോബർ 28ന് പ്രത്യേക അലോട്ട്മെന്‍റ് പട്ടിക പ്രസിദ്ധീകരിക്കും. മുൻ അലോട്ട്മെന്‍റുകളിലും മാനേജ്മെന്‍റ്, കമ്യൂണിറ്റി മെറിറ്റ്, സ്പോർട്സ്, കൾച്ചറൽ, പി.ഡി. ക്വാട്ടയിലേക്ക് സ്ഥിര പ്രവേശനം നേടിയ എസ്.സി., എസ്.ടി. വിഭാഗക്കാർ പ്രത്യേക അലോട്ട്മെന്‍റിലൂടെ വീണ്ടും ഓപ്ഷൻ നൽകി അലോട്ട്മെന്‍റ് ലഭിച്ചാൽ പുതിയ അലോട്ട്മെന്‍റിലേക്ക് നിർബന്ധമായും മാറണം. നിലവിലെ പ്രവേശനം റദ്ദാക്കപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.