Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2020 4:27 PM GMT Updated On
date_range 14 Dec 2020 4:27 PM GMTഎം.ജി സർവകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റി
text_fieldsbookmark_border
മഹാത്മാഗാന്ധി സർവകലാശാല ഡിസംബർ 17 മുതൽ 23 വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ക്രിസ്മസ് അവധി ഡിസംബർ 17 മുതൽ 28 വരെയായിരിക്കും.
മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള സർക്കാർ/എയ്ഡഡ് കോളേജുകളിൽ ബിരുദ പ്രോഗ്രാമുകളിലേക്കും ഈ അക്കാദമിക വർഷത്തേക്ക് അനുവദിച്ച നവീന പ്രോഗ്രാമുകളിലേക്കും ബി.വോക് പ്രോഗ്രാമിലേക്കും ഏകജാലകം വഴിയുള്ള പ്രവേശനത്തിന് ഡിസംബർ 17ന് വൈകീട്ട് നാലുവരെ ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്താം. നിലവിൽ അപേക്ഷ നൽകാത്തവർക്കും മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം ലഭിക്കാത്തവർക്കും www.cap.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story