Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎം.ജി സർവകലാശാല ബിരുദ...

എം.ജി സർവകലാശാല ബിരുദ പ്രവേശനം: ഒന്നാം അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചു

text_fields
bookmark_border
എം.ജി സർവകലാശാല ബിരുദ പ്രവേശനം: ഒന്നാം അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചു
cancel

കോ​ട്ട​യം: എം.​ജി സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ൽ ഒ​ന്നാം സെ​മ​സ്​​റ്റ​ർ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള കേ​ന്ദ്രീ​കൃ​ത പ്ര​വേ​ശ​ന​ത്തി​െൻറ ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്​​മെൻറ്​ പ്ര​സി​ദ്ധീ​ക​രി​ച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത്ത​വ​ണ അ​ലോ​ട്ട്​​മെൻറ്​ പ്ര​ക്രി​യ പൂ​ർ​ണ​മാ​യി ഓ​ൺ​ലൈ​നി​ലാ​ണ്. അ​പേ​ക്ഷ​ക​ർ അ​ലോ​ട്ട്​​മെൻറ്​ സ്​​റ്റാ​റ്റ​സ് പ​രി​ശോ​ധി​ക്കാ​ൻ മു​മ്പ്് ല​ഭി​ച്ച ആ​പ്ലി​ക്കേ​ഷ​ൻ ന​മ്പ​ർ, പാ​സ് വേ​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ക്യാ​പ്പ് വെ​ബ്‌​സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്യ​ണം.

തു​ട​ർ​ന്ന് ഫീ​സ് അ​ട​ച്ച് ഉ​ചി​ത​മാ​യ പ്ര​വേ​ശ​നം (സ്ഥി​ര/​താ​ൽ​ക്കാ​ലി​ക​പ്ര​വേ​ശ​നം) തെ​ര​ഞ്ഞെ​ടു​ക്ക​ണം. ഒ​ന്നാം ഓ​പ്ഷ​നി​ൽ അ​ലോ​ട്ട്​​മെൻറ്​ ല​ഭി​ച്ച​വ​ർ​ക്ക് സ്ഥി​ര​പ്ര​വേ​ശ​നം മാ​ത്ര​മേ തെ​ര​ഞ്ഞെ​ടു​ക്കാ​നാ​കൂ. എ​ന്നാ​ൽ, മ​റ്റ് ഓ​പ്ഷ​നു​ക​ളി​ൽ അ​ലോ​ട്ട്​​മെൻറ്​ ല​ഭി​ച്ച​വ​ർ​ക്ക് താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​നം തെ​ര​ഞ്ഞെ​ടു​ക്കാം. ഇ​തി​നു ശേ​ഷം ല​ഭ്യ​മാ​വു​ന്ന അ​ലോ​ട്ട്​​മെൻറ്​ മെ​മ്മോ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് ഒ​പ്പി​ട്ട് പി​ന്നീ​ട് സ​ർ​വ​ക​ലാ​ശാ​ല നി​ഷ്‌​ക​ർ​ഷി​ക്കു​ന്ന സ​മ​യ​ത്ത് കോ​ള​ജു​ക​ളി​ൽ സ​മ​ർ​പ്പി​ക്ക​ണം. തു​ട​ർ​ന്ന്​ അ​ലോ​ട്ട്​​മെൻറ്​ ല​ഭി​ച്ച കോ​ള​ജു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് കോ​ള​ജ് നി​ഷ്‌​ക​ർ​ഷി​ക്കു​ന്ന ഓ​ൺ​ലൈ​ൻ രീ​തി​യി​ൽ ഫീ​സ​ട​ച്ച്് പ്ര​വേ​ശ​നം 'ക​ൺ​ഫേം' ചെ​യ്യ​ണം.

സ്ഥി​ര​പ്ര​വേ​ശം ല​ഭി​ക്കു​ന്ന​വ​ർ മാ​ത്ര​മേ കോ​ള​ജു​ക​ളി​ൽ ഫീ​സ​ട​യ്‌​ക്കേ​ണ്ട​തു​ള്ളൂ. എ​ന്നാ​ൽ, എ​ല്ലാ അ​പേ​ക്ഷ​ക​രും പ്ര​വേ​ശ​നം ക​ൺ​ഫേം ചെ​യ്യു​ന്ന​തി​നാ​യി കോ​ള​ജു​ക​ൾ പ്ര​വേ​ശ​ന​ത്തി​നാ​യി ന​ൽ​കി​യ ഫോ​ൺ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

കോ​ള​ജു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട ഫോ​ൺ ന​മ്പ​റു​ക​ൾ ക്യാ​പ്പ് വെ​ബ്‌​സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. സ്ഥി​ര​പ്ര​വേ​ശം തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ പ്ര​വേ​ശ​ന സ​മ​യ​ത്ത് ടി.​സി, കോ​ണ്ടാ​ക്ട് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഒ​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ അ​ലോ​ട്ട്​​മെൻറ്​ മെ​മ്മോ എ​ന്നി​വ​യു​ടെ ഡി​ജി​റ്റ​ൽ പ​ക​ർ​പ്പ് കോ​ള​ജ് നി​ർ​ദേ​ശി​ക്കു​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം. പ്ര​വേ​ശ​നം നേ​ടി 15 ദി​വ​സ​ത്തി​ന​കം ടി.​സി, കോ​ണ്ടാ​ക്ട് സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ അ​സ്സ​ൽ കോ​ള​ജു​ക​ളി​ൽ ത​പാ​ൽ​മാ​ർ​ഗ​മോ മ​റ്റ് മാ​ർ​ഗ​ങ്ങ​ളി​ലോ സ​മ​ർ​പ്പി​ക്ക​ണം. ഒ​ന്നാം അ​ലോ​ട്ട്​​മെൻറ്​ ല​ഭി​ച്ച​വ​ർ​ക്ക് സെ​പ്​​റ്റം​ബ​ർ 17 വ​രെ കോ​ള​ജ് ത​ല​ത്തി​ൽ പ്ര​വേ​ശ​നം 'ക​ൺ​ഫേം' ചെ​യ്യാം.

സെ​പ്റ്റം​ബ​ർ 17നു ​ശേ​ഷം നി​ശ്ചി​ത സ​ർ​വ​ക​ലാ​ശാ​ല ഫീ​സ​ട​ച്ച് കോ​ള​ജു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥി​ര/​താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​നം ക​ൺ​ഫേം ചെ​യ്യാ​ത്ത​വ​രു​ടെ അ​ലോ​ട്ട്​​മെൻറ്​ റ​ദ്ദാ​ക്കും. അ​ലോ​ട്ട്​​മെൻറ്​ ല​ഭി​ച്ച​വ​ർ കോ​ള​ജു​ക​ളി​ൽ നേ​രി​ട്ട് റി​പ്പോ​ർ​ട്ട് ചെ​യ്യേ​ണ്ട​തി​ല്ല. കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം ക​ൺ​ഫേം ചെ​യ്ത​വ​ർ ക്യാ​പ് വെ​ബ്‌​സൈ​റ്റി​ൽ സെ​പ്​റ്റം​ബ​ർ 17നു ​മു​മ്പ്​ ലോ​ഗി​ൻ ചെ​യ്ത് ക​ൺ​ഫ​ർ​മേ​ഷ​ൻ സ്ലി​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് സൂ​ക്ഷി​ക്ക​ണം.

കോ​ള​ജു​ക​ൾ പ്ര​വേ​ശ​നം ക​ൺ​ഫേം ചെ​യ്ത​തി​െൻറ തെ​ളി​വാ​ണ് ക​ൺ​ഫ​ർ​മേ​ഷ​ൻ സ്ലി​പ് എ​ന്ന​തി​നാ​ൽ ഇ​ത് നി​ശ്ചി​ത സ​മ​യ​ത്ത് പ​രി​ശോ​ധി​ച്ച് പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കാ​ൻ അ​പേ​ക്ഷ​ക​ൻ ശ്ര​ദ്ധി​ക്ക​ണം. നി​ശ്ചി​ത തീ​യ​തി​ക്കു ശേ​ഷം ഇ​തു സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഓ​പ്ഷ​നു​ക​ൾ പു​ന​ക്ര​മീ​ക​രി​ക്കാ​നും ഒ​ഴി​വാ​ക്കാ​നും സെ​പ്്റ്റം​ബ​ർ 18, 19 തീ​യ​തി​ക​ളി​ൽ സൗ​ക​ര്യം ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mg universityfirst allotmentgraduation admission
Next Story