എം.ജി വാഴ്സിറ്റി വാർത്തകൾ
text_fieldsഏകജാലകം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കോട്ടയം: എം.ജി സർവകലാശാലയുടെ ബിരുദാനന്തര ബിരുദ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളുടെ ഏകജാലക പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റുകൾ (1) പ്രകാരം കോളജ് അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ കോളജുകളുമായി ബന്ധപ്പെട്ട് പ്രവേശന സാധ്യത മനസ്സിലാക്കി പ്രവേശനം ഉറപ്പാക്കണം. റാങ്ക് ലിസ്റ്റിലെ ക്രമപ്രകാരം തന്നെയാകും പ്രവേശനം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ നിർദിഷ്ട സമയത്ത് ഹാജരായില്ലെങ്കിൽ അടുത്ത സ്ഥാനക്കാരെ പരിഗണിക്കും.
റാങ്ക് ലിസ്റ്റിലെ ക്രമം മറികടന്ന് പ്രവേശനം നടത്തുന്നത് ശ്രദ്ധയിൽപെട്ടാൽ സർവകലാശാലയുടെ ഏകജാലക സംവിധാനത്തിന്റെ ഇ-മെയിൽ വിലാസത്തിലേക്ക് രേഖാമൂലം പരാതി സമർപ്പിക്കാം. റാങ്ക് ലിസ്റ്റ് (1) പ്രകാരമുള്ള പ്രവേശന നടപടികൾ ഒക്ടോബർ 22ന് വൈകീട്ട് നാലിനു മുമ്പ് പൂർത്തിയാക്കണം.
എം.എഡ് സ്‌പോട്ട് അഡ്മിഷൻ
സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ 2022-24 ബാച്ച് എം.എഡ് ഡിഗ്രി പ്രോഗ്രാമിൽ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്‌കൃതം, അറബി, മാത്തമാറ്റിക്‌സ്, സയൻസ്, സോഷ്യൽ സയൻസ്, കോമേഴ്‌സ്, ഐ.ടി ആൻഡ് കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ജനറൽ, സംവരണ വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.