എം.ജി ബിരുദ ഏകജാലകം; നവംബർ 18 വരെ പ്രവേശനം നേടാം
text_fieldsകോട്ടയം: മഹാത്മാഗാന്ധി സർവകലാശാലക്ക് കീഴിലുള്ള കോളേജുകളിൽ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ് ലഭിച്ചവർക്ക് നവംബർ 18ന് വെകീട്ട് നാലുവരെ ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടാം. ഒന്നാം സപ്ലിമെന്‍ററി അലോട്ട്‌മെന്‍റന് ശേഷമുള്ള ഓപ്ഷൻ പുനക്രമീകരണത്തിന് നവംബർ 19ന് സൗകര്യമുണ്ടായിരിക്കും.
പ്രാക്ടിക്കൽ മാറ്റി
നവംബർ 19, 20 തീയതികളിൽ മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ നടത്താനിരുന്ന ബി.കോം. ഓഫ് കാമ്പസ് പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) പൊതുപ്രവേശന പരീക്ഷ 21ന്
മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടത്തുന്ന പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) കോഴ്‌സിനുള്ള പൊതുപ്രവേശന പരീക്ഷ നവംബർ 21ന് രാവിലെ 11 മുതൽ 12.30 വരെ നടക്കും. ഹാൾടിക്കറ്റുകൾ അപേക്ഷകരുടെ ഇമെയിലിലേക്ക് അയച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുള്ളവർക്ക് കോട്ടയം സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽതോട്ടിൽ പരീക്ഷയെഴുതാം.
ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലുള്ളവർക്ക് എറണാകുളം എസ്.ആർ.വി. ഹൈസ്‌കൂളിലും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുള്ളവർക്ക് കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിലും പരീക്ഷയെഴുതാം.വിശദവിവരത്തിന് ഫോൺ: 0481-2310165, 8921438168, 8547487677, 9567065247, 9446427447.
സ്‌പോട് അഡ്മിഷൻ
മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിലെ എം.എ. സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആന്‍റ് ആക്ഷൻ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിച്ചവർക്കുള്ള അഭിമുഖം നവംബർ 19, 20 തീയതികളിൽ രാവിലെ 10 മുതൽ നടക്കും. അറിയിപ്പ് ലഭിക്കാത്തവർ 0481-2731034 എന്ന നമ്പറിൽ ബന്ധപ്പെടണം.
പ്രവേശന പട്ടിക പ്രസിദ്ധീകരിച്ചു
മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബയോസയൻസസിലെ 2020-21 വർഷത്തെ എം.എസ് സി. പ്രോഗ്രാമുകളിൽ പ്രവേശനം ലഭിച്ച വിദ്യാർഥികളുടെ പട്ടിക സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.
പരീക്ഷഫലം
2019 ഒക്‌ടോബറിൽ നടന്ന ഒൻപതാം സെമസ്റ്റർ ഡ്യുവൽ ഡിഗ്രി മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (2015 അഡ്മിഷൻ റഗുലർ, 2014 അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഒന്നുവരെ അപേക്ഷിക്കാം.
-2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. സോഷ്യോളജി സി.എസ്.എസ്. റീഅപ്പിയറൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 30 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
-2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് (റഗുലർ, സപ്ലിമെന്‍ററി, ബെറ്റർമെന്‍റ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഒന്നുവരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ എന്ന ലിങ്കിലൂടെ അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.