എം.ജി ബിരുദ ഏകജാലകം; ഒന്നാം സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചു
text_fieldsകോട്ടയം: മഹാത്മാഗാന്ധി സർവകലാശാലക്ക് കീഴിലുള്ള കോളേജുകളിൽ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്‍റ് ലഭിച്ചവർ നവംബർ 17ന് വൈകീട്ട് 4.30നകം പ്രവേശനം നേടണം.
പരീക്ഷ തീയതി
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്‌കീം 2019 അഡ്മിഷൻ റഗുലർ/2018, 2017 അഡ്മിഷൻ ഇംപ്രൂവ്‌മെന്‍റ്/റീഅപ്പിയറൻസ്) യു.ജി. പരീക്ഷകൾ നവംബർ 25 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.
-അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. യു.ജി. (2013ന് മുമ്പുള്ള അഡ്മിഷൻ - മേഴ്‌സി ചാൻസ്) പരീക്ഷകൾ ഡിസംബർ ഒന്നുമുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.
-അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. യു.ജി. (2013ന് മുമ്പുള്ള അഡ്മിഷൻ - സപ്ലിമെന്‍ററി/മേഴ്‌സി ചാൻസ്) പരീക്ഷകൾ നവംബർ 30 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
-സെമസ്റ്റർ സി.ബി.സി.എസ്. ബി.എ./ബി.കോം. (2019 അഡ്മിഷൻ റഗുലർ-പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ നവംബർ 25 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
-ഒന്നാം സെമസ്റ്റർ എം.എസ് സി. ബയോമെഡിക്കൽ ഇൻസ്ട്രുമെന്‍റേഷൻ (2016 അഡ്മിഷൻ മുതൽ റഗുലർ/സപ്ലിമെന്‍ററി) പരീക്ഷകൾ നവംബർ 27 മുതൽ ആരംഭിക്കും. പിഴയില്ലാതെ നവംബർ 16 വരെയും 525 രൂപ പിഴയോടെ 17 വരെയും 1050 രൂപ സൂപ്പർഫൈനോടെ 18 വരെയും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
-അഞ്ചാം സെമസ്റ്റർ ബി.എ./ബി.കോം. (സി.ബി.സി.എസ്.എസ്. 2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്‍ററി, 2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്-പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷയുടെ പ്രോസ്, ഓതെന്‍റിക് സ്റ്റഡി ഓഫ് ഹിന്ദി പോയട്രി, ലിറ്റററി ക്രിട്ടിസിസം, ഫെമിനിസ്റ്റ് ലിറ്ററേച്ചർ ഇൻ ഹിന്ദി എന്നീ പേപ്പറുകളുടെ പരീക്ഷ യഥാക്രമം നവംബർ 18, 20, 23, 25 തീയതികളിൽ നടക്കും.
-ആറാം സെമസ്റ്റർ ബി.എ./ബി.കോം. (സി.ബി.സി.എസ്.എസ്. - 2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്‍ററി, 2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്-പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷയുടെ കംപാരറ്റീവ് ലിറ്ററേച്ചർ, ഫിക്ഷൻ (നോവൽ ആന്‍റ് ഷോർട്ട് സ്റ്റോറീസ്), ഡ്രാമ ആന്‍റ് വൺ ആക്ട് പ്ലേയ്‌സ്, തിയററ്റിക്കൽ ആന്റ് അപ്ലൈഡ് ഗ്രാമർ, ചോയ്‌സ് ബേസ്ഡ് കോഴ്‌സ് ലിറിക്കൽ പോയട്രി ഓഫ് ഹിന്ദി വിത്ത് സ്‌പെഷൽ റഫറൻസ് ടു ഭ്രമർ ഗീത് ആന്റ് മധുശാല എന്നീ പേപ്പറുകളുടെ പരീക്ഷകൾ യഥാക്രമം നവംബർ 30, ഡിസംബർ രണ്ട്, നാല്, ഏഴ്, ഒൻപത് തീയതികളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
എം.എഡ്. പ്രവേശനം; താൽക്കാലിക റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ 2020-2022 ബാച്ച് എം.എഡ്. പ്രോഗ്രാമിലേക്ക് പ്രവേശനത്തിനുള്ള താൽക്കാലിക റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.
പരീക്ഷഫലം
2020 ജനുവരിയിൽ നടന്ന ഒന്നാം വർഷ ബി.ഫാം സപ്ലിമെന്‍ററി (പുതിയ സ്‌കീം - 2016 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്ക് നവംബർ 25 വരെ അപേക്ഷിക്കാം.
-2020 ഫെബ്രുവരിയിൽ നടന്ന ഒന്നാം വർഷ ബി.ഫാം സപ്ലിമെന്‍ററി (പഴയ സ്‌കീം - 2016ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 25 വരെ അപേക്ഷിക്കാം.
-2019 ഓഗസ്റ്റിൽ നടന്ന മൂന്നാം സെമസ്റ്റർ, അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ് സി. മോഡൽ 1, 2, 3 (2013 വരെ അഡ്മിഷൻ) സപ്ലിമെന്‍ററി/മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2011 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 26 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കണം. 2011ന് മുമ്പുള്ള അഡ്മിഷൻ വിദ്യാർഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫീസടച്ച് നവംബർ 26 വരെ നേരിട്ട് അപേക്ഷിക്കണം.
ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം
എം.ജി യൂണിവേഴ്‌സിറ്റി യു.ജി.സി.-എം.എച്ച്.ആർ.ഡി. സ്‌ട്രെയ്ഡ് പ്രോഗ്രാമിന്റെ ഭാഗമായി ബിസിനസ് ഇന്നോവേഷൻ ആൻഡ് ഇൻക്യൂബേഷൻ സെന്റർ സർവകലാശാല കാമ്പസിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും അധ്യാപകർക്കായി ഒരാഴ്ചത്തെ ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം നടത്തുന്നു.
നവംബർ 23 മുതൽ 29 വരെയാണ് പ്രോഗ്രാം. എന്റർപ്രെന്യൂർഷിപ്, ബിസിനസ് സ്റ്റാർട്ടപ്പ് എന്നിവയെ ഉദ്ദേശിച്ചുള്ള പരിപാടിയിൽ പങ്കെടുക്കുന്നതിനായി stride@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് നവംബർ 17 നകം അപേക്ഷകൾ സമർപ്പിക്കാം. വിശദവിവരത്തിന് ഫോൺ: 9847901149
എം.ജി.യിൽ ദേശീയോദ്ഗ്രഥന വാരാചരണം
ക്വാമി ഏകതാ വാരത്തിന്‍റെ ഭാഗമായി മഹാത്മാ ഗാന്ധി സർവകലാശാലയിൽ നവംബർ 19 മുതൽ നവംബർ 25 വരെ ദേശീയോദ്ഗ്രഥന വാരാചരണം നടക്കും. നവംബർ 19ന് രാവിലെ 11ന് മഹാത്മാ ഗാന്ധി സർവകലാശാല ഭരണവിഭാഗം ചത്വരത്തിൽ നടക്കുന്ന ചടങ്ങിൽ ജീവനക്കാർ ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുക്കും. മതസൗഹാർദ്ദം, ദേശസ്നേഹം, ഐക്യം എന്നിവ വളർത്തുന്നതിനുവേണ്ടിയാണ് വാരാചരണം സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.