Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2020 12:29 PM GMT Updated On
date_range 16 Oct 2020 12:29 PM GMTഎം.ജി. സർവകലാശാല പി.ജി. പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷൻ 21 വരെ
text_fieldsbookmark_border
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ ക്യാപ് ഏകജാലകം വഴിയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 21ന് വൈകിട്ട് നാലിന് അവസാനിക്കും. www.cap.mu.ac.in എന്ന ക്യാപ് വെബ്സൈറ്റിലെ പി.ജി. ക്യാപ് 2020 ലിങ്കിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
മെറിറ്റ് സീറ്റിലേക്കും എസ്.സി./എസ്.ടി., എസ്.ഇ.ബി.സി., ഇ.ഡബ്ല്യൂ.എസ്. സംവരണ സീറ്റിലേക്കും ക്യാപ് സംവിധാനത്തിലൂടെയാണ് അലോട്ട്മെന്റ്. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല.
ഒക്ടോബർ 21ന് വൈകിട്ട് നാലുവരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ അവസരം ലഭിക്കും. ആദ്യ അലോട്ട്മെന്റ് നവംബർ അഞ്ചിന് നടക്കും. ഒന്നാംവർഷ പി.ജി. ക്ലാസുകൾ നവംബർ 30ന് ആരംഭിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story