എം.ജി സർവകലാശാല പി.ജി പൊതുപ്രവേശന പരീക്ഷ: മാർച്ച് ഒന്നുവരെ അപേക്ഷിക്കാം
text_fieldsകോട്ടയം മഹാത്മാഗാന്ധി സർവകലാശാലയുടെ വിവിധ വകുപ്പുകളിലെയും ഇന്റർ സ്കൂൾ സെന്ററുകളിലെയും പി.ജി പൊതു പ്രവേശനപരീക്ഷ മേയ് ആറ്, ഏഴ് തീയതികളിൽ നടക്കും. മാർച്ച് ഒന്നുവരെ ഓൺലൈനായി അപേക്ഷിക്കാം.
വിജ്ഞാപനം www.cat.mgu.ac.in ൽ. കോഴ്സുകൾ: എം.എസ് സി -ബയോ കെമിസ്ട്രി, ബയോ ടെക്നോളജി, ബയോ ഫിസിക്സ്, മൈക്രോ ബയോളജി, കെമിസ്ട്രി (ഓർഗാനിക്, ഇൻ ഓർഗാനിക്, ഫിസിക്കൽ, പോളിമർ), കമ്പ്യൂട്ടർ സയൻസ്, സൈക്കോളജി, ഫിസിക്സ്, എൻവയൺമെന്റൽ സയൻസ്, ഡിസാസ്റ്റർ മാനേജ്മെന്റ്, അപ്ലൈഡ് ജിയോളജി, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി, ഡേറ്റാ മാനേജ്മെന്റ് ആൻഡ് അനലറ്റിക്സ്, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, ബോട്ടണി ആൻഡ് പ്ലാൻസ് സയൻസ് ടെക്നോളജി.
എം.എ -പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷനൽ റിലേഷൻസ്, പൊളിറ്റിക്സ് ആൻഡ് ഹ്യൂമൻ റൈറ്റ്സ്, പൊളിറ്റിക്സ് (പബ്ലിക് പോളിസി ആൻഡ് ഗവേണൻസ്), മലയാളം, ഇംഗ്ലീഷ്, ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്മെന്റ് സ്റ്റഡീസ്, ഹിസ്റ്ററി, ആന്ത്രോപ്പോളജി, സോഷ്യൽ വർക്, ജൻഡർ സ്റ്റഡീസ്.
മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്, എം.എഡ് - (ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്കൃതം, അറബിക്, മാത്തമാറ്റിക്സ്, സയൻസ്, സോഷ്യൽ സയൻസ്, കോമേഴ്സ്, ഐ.ടി ആൻഡ് കമ്പ്യൂട്ടർ സയൻസ്), മാസ്റ്റർ ഓഫ് ഫിസിക്കൽ എജുക്കേഷൻ, എൽഎൽ.എം, എം.ബി.എ, എം.ടെക് എനർജി സയൻസ്, നാനോ സയൻസ്, പോളിമർ സയൻസ്.
യോഗ്യത, അപേക്ഷ സമർപ്പിക്കാനുള്ള നിർദേശങ്ങൾ തുടങ്ങിയവ വിജ്ഞാപനത്തിൽ. അപേക്ഷ ഫീസ് 1200 രൂപ. എസ്.സി, എസ്.ടി ഫീസില്ല. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവ പ്രവേശനപരീക്ഷ കേന്ദ്രങ്ങളാണ്. മുൻഗണനാക്രമത്തിൽ മൂന്നെണ്ണം തിരഞ്ഞെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.