എം.ജി സർവകലാശാല പി.ജി; ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsകോട്ടയം: എം.ജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത സർക്കാർ, എയ്ഡഡ്, സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ (പി.ജി) പ്രോഗ്രാമുകളിൽ ഏകജാലക പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. മാനേജ്മെൻറ്, ലക്ഷ്വദ്വീപ് ക്വോട്ടകളിൽ ഓൺലൈൻ മുഖേന മാത്രമാണ് അപേക്ഷ സ്വീകരിക്കുക.
രണ്ടുവിഭാഗത്തിലും പ്രവേശനം ആഗ്രഹിക്കുന്നവർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളജിൽ അപേക്ഷിക്കുമ്പോൾ ഈ അപേക്ഷാ നമ്പർ നൽകണം. ലക്ഷദ്വീപിൽനിന്നുള്ള വിദ്യാർഥികൾക്ക് ഓരോ കോളജിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവർക്ക് ഈ ക്വോട്ടകളിലേക്ക് അപേക്ഷിക്കാനാകില്ല. വികലാംഗ, സ്പോർട്സ്, കൾചറൽ ക്വോട്ടകളിൽ സംവരണം ചെയ്ത സീറ്റുകളിലേക്കും ഓൺലൈനിലാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷകർ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പതിപ്പ് അപേക്ഷക്കൊപ്പം അപ്ലോഡ് ചെയ്യണം. അക്കൗണ്ട് ക്രിയേറ്റ് ചെയ്തപ്പോൾ നൽകിയ ഓൺലൈൻ അപേക്ഷയിലെ പേര്, സംവരണ വിഭാഗം, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, പരീക്ഷാബോർഡ്, രജിസ്റ്റർ നമ്പർ, അക്കാദമിക് വിവരങ്ങൾ (മാർക്ക്) എന്നിവ ഒഴികെ വിവരങ്ങൾ ആവശ്യമെങ്കിൽ തിരുത്താം.
എയ്ഡഡ് കോളജുകളിൽ കമ്യൂണിറ്റി മെറിറ്റ് സീറ്റുകളിൽ പ്രവേശനം തേടുന്നവർ ഓൺലൈനിൽ അപേക്ഷ നൽകണം. കമ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ പതിപ്പ് അപ്ലോഡ് ചെയ്യണം.എയ്ഡഡ്, എയ്ഡഡ് ഫോർവേഡ് കമ്യൂണിറ്റി കോളജുകളിലെ 70 ശതമാനം മെറിറ്റ് സീറ്റുകളിലേക്കും 10 ശതമാനം കമ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും എയ്ഡഡ് ബാക്ക്വേഡ് കമ്യൂണിറ്റി കോളജുകളിലെ 60 ശതമാനം മെറിറ്റ് സീറ്റുകളിലേക്കും 20 ശതമാനം കമ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും സർക്കാർ കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കും സ്വാശ്രയ കോളജുകളിലെ 50 ശതമാനം സീറ്റുകളിലേക്കും സർവകലാശാല നേരിട്ട് ഏകജാലകം വഴിയായിരിക്കും പ്രവേശനം.
വിവിധ കോളജുകളിൽ ഏകജാലക പ്രവേശനവുമായി (ക്യാപ്) ബന്ധപ്പെട്ട് ഹെൽപ് െഡസ്ക് സജ്ജീകരിച്ചിട്ടുണ്ട്. https://cap.mgu.ac.in മുഖേനയാണ് ഓൺലൈൻ രജിസ്ട്രേഷൻ നടത്തേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.