6.8 ലക്ഷം കുട്ടികൾ പുതുതായി എത്തിയെന്ന് ആവർത്തിച്ച് മന്ത്രി
text_fieldsതിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറെഞ്ഞന്ന പ്രചാരണങ്ങള്‍ ഈ ഘട്ടത്തില്‍ വരുന്നത് സദുേദ്ദശ്യത്തോടെയല്ലെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്.
പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വ്യത്യാസം ശാസ്ത്രീയമായി അപഗ്രഥിക്കാനും ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും തുടങ്ങുന്നത് 2017-2018 മുതലാണ്.
ഇതിനുള്ള ഉത്തരവാദിത്തം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിനാണ്.
ഇവര്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്ന കണക്കാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഇൗ കണക്ക് പരിശോധിച്ചാല്‍ തന്നെ 2018-19 മുതലാണ് ഗ്രാഫ് മുകളിലോട്ട് ഉയരാന്‍ തുടങ്ങുന്നതെന്ന് വ്യക്തമാണ്. 2017 ജൂണ്‍ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച വാർത്തക്കുറിപ്പില്‍ ആ വര്‍ഷം ഒന്നാം ക്ലാസില്‍ മാത്രം 12198 വിദ്യാർഥികള്‍ വർധിച്ചെന്നും രണ്ടുമുതല്‍ ഒമ്പതുവരെ ക്ലാസുകളില്‍ 1.45 ലക്ഷം പുതിയ വിദ്യാർഥികള്‍ എത്തിയിട്ടുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
ഒന്നാം ക്ലാസില്‍ മാത്രം 16710 കുട്ടികളുടെ വർധനയുണ്ടായിട്ടുണ്ട്. തൊട്ടടുത്ത വര്‍ഷം പുതുതായി 1.86 ലക്ഷം കുട്ടികള്‍ എത്തുകയും ഒന്നാം ക്ലാസില്‍ മാത്രം 10,078 കുട്ടികള്‍ വര്‍ധിക്കുകയും ചെയ്തു.
2019-20ലും 2020-21 ലും ഇത് യഥാക്രമം 1.64 ലക്ഷമായും 1.77ലക്ഷമായും വർധിച്ചു. അങ്ങനെ 2017 മുതലുള്ള നാലു വര്‍ഷത്തില്‍ പുതുതായി 6.8 ലക്ഷം കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ എത്തിയെന്നും മന്ത്രി കുറിപ്പിൽ പറയുന്നു.
'മന്ത്രിയും സംഘവും വീണ്ടും വ്യാജ കണക്കുകൾ നിർമിക്കുന്നു'
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണത്തെ പെരിപ്പിച്ചുകാണിച്ച കള്ളം പുറത്തായപ്പോൾ വീണ്ടും വ്യാജ നിർമിത കണക്കുകൾ 'സമേതം' പോർട്ടലിൽ അപ്ലോഡ് ചെയ്ത് കബളിപ്പിക്കാനാണ് വിദ്യാഭ്യാസമന്ത്രിയും കൂട്ടരും ശ്രമിക്കുന്നതെന്ന് സേവ് എജുക്കേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം. ഷാജർഖാൻ. പക്ഷേ, ആ കണക്കുകളിലും 6.8 ലക്ഷം വിദ്യാർഥികൾ കൂടിയെന്ന് സമർഥിക്കാൻ മന്ത്രിക്ക് കഴിയുന്നില്ല. ഇപ്പോൾ അപ്ലോഡ് ചെയ്ത കണക്കുപ്രകാരം 2015-16 വർഷത്തെ അപേക്ഷിച്ച് 2020-21ൽ 9862 വിദ്യാർഥികൾ മാത്രമേ കൂടിയിട്ടുള്ളൂ. 2019-20 വർഷത്തെ താരതമ്യം ചെയ്താലും 50556പേർ മാത്രമേ വർധിക്കുന്നുള്ളൂവെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.